സമ്പന്ന തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനനം, കുടുംബക്കാര്‍ ഉന്നത ഉദ്യോഗത്തിലെത്തിയപ്പോള്‍ കമ്മ്യൂണിസത്തെ മുറുകെപിടിച്ചു, പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജീവിതത്തിലൂടെ

സീതാറാം യെച്ചൂരി അങ്ങനെയാണ്…എതിരാളികള്‍ എത്ര ശക്തരായാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് യെച്ചൂരിയുടെ ശീലം. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍ശബ്ദങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും യെച്ചൂരി സിപിഎമ്മിന്റെ അമരക്കാരനായത്. മൂന്നരപ്പതിറ്റാണ്ട് അടക്കി ഭരിച്ച പഞ്ചിമബംഗാളില്‍ നാമാവിശേഷമാകുകയും ഒരിക്കലും കൈവിടില്ലെന്നു കരുതിയ ത്രിപുര നഷ്ടപ്പെടുകയും ചെയ്്തതോടെ നിലയില്ലാക്കയത്തിലായ സിപിഎമ്മിനെ കൈപിടിച്ചുയര്‍ത്തേണ്ട കപ്പിത്താന്റെ ചുമതലയാണ് യെച്ചൂരിയെ കാത്തിരിക്കുന്നത്. കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയില്‍ താന്‍ അവതരിപ്പിച്ച കരട് രേഖ തള്ളിപ്പോയിട്ടും യെച്ചൂരി എന്ന പോരാളി തളര്‍ന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാട് മുഖങ്ങളെ സമ്മാനിച്ച ജെഎന്‍യുവില്‍ നിന്നു തന്നെയായിരുന്നു യെച്ചൂരിയുടെ തുടക്കവും. ജെഎന്‍യുവിലെ വിദ്യാര്‍ഥിനേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി അറസ്റ്റുചെയ്യപ്പെട്ട് തടവില്‍ക്കഴിഞ്ഞിരുന്നു. ’78ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെഎന്‍യു അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍…

Read More