ചോദ്യങ്ങള്‍ മുമ്പേ തന്നെ ചോര്‍ത്തിയിരുന്നുവോ ? വിജിലന്‍സ് റിപ്പോര്‍ട്ടിലും അടിമുടി ദുരൂഹതകള്‍; പരീക്ഷാഫലം അട്ടിമറിക്കാന്‍ കരുത്തുള്ള വലിയൊരു റാക്കറ്റ് പിഎസ്സിയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയം…

സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. റാങ്ക് പട്ടികയിലുള്ളവര്‍ സഹിതം ആയിരക്കണക്കിന് യുവാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമുയര്‍ത്തുന്നത്. പ്രതിസ്ഥാനത്ത് സര്‍ക്കാരിന് വേണ്ടപ്പെട്ടവരാകുന്നതിനാല്‍ സര്‍ക്കാരിനെതിരേയും ജനരോഷം ഉയരുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ അട്ടിമറി നടന്നുവെന്ന ധാരണ പടരുന്നത് സര്‍ക്കാരിനു ശുഭകരമല്ല. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നത് സര്‍ക്കാരിന്റെ മറ്റൊരു പൊല്ലാപ്പ്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത് മറ്റൊരു നാടകമായാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞതിങ്ങനെ: സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പു നടന്നു. പരീക്ഷാസമയം ഉച്ചയ്ക്കു 2 മുതല്‍ 3.15 വരെ. അതായത് 75 മിനിറ്റ്.പിഎസ്സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ 75 മിനിറ്റിനുള്ളില്‍ ആര്‍.ശിവരഞ്ജിത്തിന് 96ഉം പി.പി.പ്രണവിന് 78ഉം എസ്എംഎസുകള്‍. ഇരുവരും…

Read More

മോഷണത്തിനും കേസെടുക്കും ! ശിവ രഞ്ജിത്ത് അമ്പെയ്ത്ത് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷന്‍; ശിവ രഞ്ജിത്തിനെതിരേയുള്ള കുരുക്ക് മുറുകുന്നു…

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെയുള്ള കുരുക്ക് മുറുകുന്നു. വ്യാജസീല്‍ നിര്‍മാണത്തിനും മോഷണത്തിനും കേസെടുക്കുമെന്നാണ് അറിയുന്നത്. ശിവരഞ്ജ്ത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതാണെന്നാണ് കേരള യൂണിവേഴ്‌സിറ്റി അധികാരികള്‍ പൊലീസിനെ അറിയിച്ചു കഴിഞ്ഞു. സീലുകള്‍ വ്യാജമാണെന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും സമ്മതിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരാതി നല്‍കുന്നതോടെ മോഷണത്തിനും വ്യാജരേഖാ നിര്‍മാണത്തിനും രണ്ട് പുതിയ കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അസോസിയേഷന്‍ നടത്തിയ ജില്ലാതല മല്‍സരത്തില്‍ പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷന്‍ വ്യക്തമാക്കിയതോടെ സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണോയെന്ന സംശയം ബലപ്പെട്ടു. അതിനിടെ ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം വേണമെന്നും ആര്‍ച്ചറി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഘര്‍ഷത്തില്‍ പുറത്ത് നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. അധിക മാര്‍ക്കിനായി പിഎസ്‌സിയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് പരിശോധിച്ച്, ആ…

Read More

സത്യമാണോ കുഞ്ഞേ…വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതിന് ശിവരഞ്ജിത്ത് പറഞ്ഞ മറുപടി കേട്ട് പോലീസുകാരുടെവരെ കണ്ണു തള്ളി; എല്ലാക്കുറ്റവും കോളജിനും യൂണിവേഴ്‌സിറ്റിയ്ക്കും…

കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ മണ്ടന്മാരാക്കി സര്‍വകലാശാല പരീക്ഷയെഴുതുന്ന എസ്എഫ്‌ഐ നേതാക്കളുടെ കഥ പുറത്തായതോടെ കടുത്ത പ്രതിഷേധമാണുയരുന്നത്. അധ്യാപകന്റെ കാലുപിടിച്ചാണ് പരീക്ഷയില്‍ ഒരു എക്‌സ്ട്രാഷീറ്റ് വാങ്ങുന്നത്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ക്കാവട്ടെ ഇതൊന്നും ഒരു വിഷയമേയല്ല. വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവ രജ്ഞിത്ത് പറഞ്ഞത്. താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് പുള്ളിക്കാരന്റെ വാദം. ഇതുകേട്ട് പോലീസുകാര്‍ അന്തം വിട്ടുപോയി. വല്ലാ പാവപ്പെട്ടവനുമായെങ്കില്‍ രണ്ട് പെട പെടച്ച് സകല പരീക്ഷകളുടേയും തിരിമറി കെട്ടിവയ്ക്കാമായിരുന്നു. ഇതുപിന്നെ സ്വന്തം പാര്‍ട്ടിയുടെ ആള്‍ ആവശ്യമില്ലാതെ ക്വസ്റ്റ്യന്‍ ചെയ്താല്‍ പിന്നെ തങ്ങളിവിടെ കാണില്ല. രാവിലെ പിടിയിലായ സമയത്ത് കുത്തിയത് താനാണെന്ന് സമ്മതിച്ചെങ്കിലും…

Read More