യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല ! എസ്എഫ്‌ഐ വധഭീഷണി മുഴക്കുന്നതായി കെഎസ്‌യു…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോളജില്‍ എസ്.എഫ്.ഐ വധഭീഷണി മുഴക്കുന്നുവെന്ന് ഡി.ജി.പിക്ക് കെ.എസ്.യു പരാതി നല്‍കി. യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം ആക്രമിക്കുമെന്ന് എസ്എഫ്‌ഐ. ജില്ലാ നേതാക്കള്‍ ഭീഷണി മുഴക്കുന്നതായാണ് കെഎസ്‌യുവിന്റെ കത്തിലുള്ളത്. പരാതിയില്‍ അന്വേഷണം നടത്തുമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും ഡി.ജി.പി. അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ. പ്രവര്‍ത്തകനുമായ അഖിലിനെ എസ്എഫ്‌ഐ. നേതാക്കള്‍ കുത്തി വീഴ്ത്തിയ സംഭവത്തിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കെതിരായ പരാതികള്‍ ഓരോന്നായി പുറത്തുവന്ന് തുടങ്ങിയത്. മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നതോടെ എസ്എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം ഇടപെട്ട് തിരുത്തല്‍ നടപടികളും മുന്നോട്ടുവച്ചു. എന്നാല്‍ കോളജില്‍ കെഎസ്‌യു. യൂണിറ്റ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ. ജില്ലാ നേതാക്കളുടെയടക്കം ഭീഷണിയാണെന്നാണ് പരാതി. സംഘടനാ പ്രവര്‍നവുമായി മുന്നോട്ടുപോയാല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമുണ്ടാകുമെന്നും ഭീഷണിയുയര്‍ന്നു. ഇതോടെയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്.…

Read More

കുറച്ചു കൂടി സൗകര്യമുള്ള ജയിലിലേക്ക് മാറ്റണമെന്ന് ‘കത്തിക്കുത്ത്’ കലാകാരന്മാര്‍ ! കണ്ടംവഴി ഓടിച്ച് കോടതി;എസ്എഫ്‌ഐ നേതാക്കളുടെ ‘മനുഷ്യാവകാശം’ നിഷേധിക്കാന്‍ കോടതി കണ്ടെത്തിയ കാരണം ഇങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ജയില്‍മാറ്റം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. തങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞു. ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു. ആറു പ്രതികളുടെയും റിമാന്‍ഡ് അടുത്ത മാസം 12 വരെ നീട്ടുകയും ചെയ്തു. ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലെത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന വക്കീലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ ഈ നീക്കം നടത്തിയതെന്ന് അറിയുന്നു. സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടാം…

Read More

എസ്എഫ്‌ഐയ്ക്ക് എട്ടിന്റെ പണിയുമായി കനയ്യ കുമാര്‍ യൂണിവേഴ്‌സിറ്റി കോളജിലേക്ക് ! ആസാദി പാടി ആവേശം വിതറിയ എസ്എഫ്‌ഐക്കാര്‍ ഇനി എന്തു ചെയ്യും ? വീണു കിട്ടിയ അവസരത്തില്‍ എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളില്‍ കയറിക്കൂടാന്‍ എഐഎസ്എഫ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവ വികാസങ്ങള്‍ എസ്എഫ്‌ഐയ്ക്ക് കനത്ത തിരിച്ചടിയായെങ്കിലും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് അത് ഗുണം ചെയ്തു. 18 വര്‍ഷത്തിനു ശേഷം കെഎസ് യു യൂണിറ്റ് രൂപീകരിച്ചതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐഎസ്എഫും കോളജില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി എഐഎസ്എഫിന്റെ ദേശീയ ആവേശമായ കനയ്യകുമാറിനെ കളത്തിലിറക്കാനുള്ള പദ്ധതിയിലാണ് സംഘടന. ഇന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുന്നതിന്റെ തുടര്‍ച്ചയായി സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗവും യുവജന നേതാവുമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനാണ് എഐഎസ്എഫ് നേതൃത്വം പരിപാടിയിടുന്നത്. ഇതിന്റെ ഭാഗമായി എഐഎസ്എഫ് നേതൃത്വം കനയ്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചതായും വിവരമുണ്ട്. എന്നാല്‍, സിപിഎം നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കനയ്യ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സംഘടനയ്ക്ക് സ്വാതന്ത്ര്യം…

Read More

യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐയുടെ സാമ്രാജ്യം ഭരിക്കുന്നത് മധ്യവയസ്‌കന്‍ ! ‘എട്ടപ്പാന്‍’ എന്നറിയപ്പെടുന്ന ഇയാള്‍ ഇവിടെ 15 വര്‍ഷമായി ചുറ്റിത്തിരിയുന്നത് ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍…

എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയായ യൂണിവേഴ്‌സിറ്റി കോളജില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാവട്ടെ ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍ കഴിഞ്ഞ 15 വര്‍ഷമായി ക്യാമ്പസില്‍ ചുറ്റിത്തിരിയുന്ന മധ്യവയസ്‌കനും. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന എട്ടപ്പാന്‍ എന്നറിയപ്പെടുന്ന ഇയാളാണ് പ്രശ്നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണ്. അഖില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസില്‍ വിലസുന്ന ഇയാളെ തേടിയിറങ്ങിയിരിക്കയാണ് പൊലീസിപ്പോള്‍. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാന്‍ എന്ന മട്ടില്‍ കാമ്പസില്‍ കയറിക്കൂടിയാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്യുന്നത്. എസ്എഫ്‌ഐയില്‍ കയറിക്കൂടിയ സാമൂഹികവിരുദ്ധ ശക്തികളാണ് എല്ലാത്തിനും പിന്നിലെന്നു പരിതപിക്കുന്ന സിപിഎം നേതൃത്വം…

Read More

അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനില്‍ ! ശിവരഞ്ജിത്തിന്റെ കൈമുറിഞ്ഞത് കത്തി മടക്കിയപ്പോള്‍; എസ്എഫ്‌ഐ നേതാക്കളെ കത്തിയിലേക്കെത്തിച്ച കാര്യങ്ങള്‍ ഇങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെയുണ്ടായ വധശ്രമത്തില്‍ നേതാക്കള്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനില്‍. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കൈപ്പിടിയില്‍ ഒളിപ്പിക്കാന്‍ മാത്രം വലിപ്പത്തിലുള്ള കത്തിയാണ് സഹപാഠിയുടെ നെഞ്ചില്‍ ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് താഴ്ത്തിയത്. കേസില്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇരുവരെയും തെളിവെടുപ്പിന് ക്യാംപസില്‍ എത്തിച്ചപ്പോള്‍ കത്തി കണ്ടെടുത്തു നല്‍കി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരും ഒന്നര ദിവസത്തോളം കത്തി എവിടെ ആണെന്ന് പോലീസിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചയോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനോട് ഇരുവരും സഹകരിക്കുകയും കത്തി കളഞ്ഞയിടം പറഞ്ഞു കൊടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ തെളിവെടുപ്പിന് എത്തിച്ചത്. . ക്യാംപസിനുള്ളില്‍ വലതു സൈഡില്‍ മരത്തിന് സമീപമുള്ള ചവറു കൂനയിലാണ് കത്തി ഒളിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ക്യാംപസില്‍ വലിയ ബഹളമായി വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയപ്പോള്‍ പ്രതികള്‍ നസീമിന്റെ ബൈക്കില്‍ രക്ഷപ്പെടാന്‍…

Read More

റീഅഡ്മിഷന്‍ എന്ന പരിപാടി ഇനി അനുവദിക്കില്ല ! വര്‍ഷങ്ങളായി കോളജില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന അധ്യാപകരെ മാറ്റും; യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി നവോത്ഥാനത്തിന്റെ നാളുകള്‍…

യൂണിവേഴ്‌സിറ്റി കോളജില്‍ സമൂലമായി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ വ്യക്തമാക്കി. പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി എസ്എഫ്‌ഐ പ്രയോഗിച്ചു പോന്ന റീ അഡ്മിഷന്‍ തന്ത്രം ഇനി നടക്കില്ല. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല എന്ന് കെ.കെ സുമ വ്യക്തമാക്കി. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണണിക്കും. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറക്കും യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. സംഭവത്തില്‍ പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് തേടും. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും മുദ്രയും പിടിച്ചെടുത്തതിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍വകലാശാല വൈസ്…

Read More

സത്യമാണോ കുഞ്ഞേ…വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതിന് ശിവരഞ്ജിത്ത് പറഞ്ഞ മറുപടി കേട്ട് പോലീസുകാരുടെവരെ കണ്ണു തള്ളി; എല്ലാക്കുറ്റവും കോളജിനും യൂണിവേഴ്‌സിറ്റിയ്ക്കും…

കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ മണ്ടന്മാരാക്കി സര്‍വകലാശാല പരീക്ഷയെഴുതുന്ന എസ്എഫ്‌ഐ നേതാക്കളുടെ കഥ പുറത്തായതോടെ കടുത്ത പ്രതിഷേധമാണുയരുന്നത്. അധ്യാപകന്റെ കാലുപിടിച്ചാണ് പരീക്ഷയില്‍ ഒരു എക്‌സ്ട്രാഷീറ്റ് വാങ്ങുന്നത്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ക്കാവട്ടെ ഇതൊന്നും ഒരു വിഷയമേയല്ല. വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവ രജ്ഞിത്ത് പറഞ്ഞത്. താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് പുള്ളിക്കാരന്റെ വാദം. ഇതുകേട്ട് പോലീസുകാര്‍ അന്തം വിട്ടുപോയി. വല്ലാ പാവപ്പെട്ടവനുമായെങ്കില്‍ രണ്ട് പെട പെടച്ച് സകല പരീക്ഷകളുടേയും തിരിമറി കെട്ടിവയ്ക്കാമായിരുന്നു. ഇതുപിന്നെ സ്വന്തം പാര്‍ട്ടിയുടെ ആള്‍ ആവശ്യമില്ലാതെ ക്വസ്റ്റ്യന്‍ ചെയ്താല്‍ പിന്നെ തങ്ങളിവിടെ കാണില്ല. രാവിലെ പിടിയിലായ സമയത്ത് കുത്തിയത് താനാണെന്ന് സമ്മതിച്ചെങ്കിലും…

Read More

സംഘടനയെ വളര്‍ത്താന്‍ റീ അഡ്മിഷന്‍ തകൃതിയായി നടക്കുന്നു ! പരീക്ഷ ജയിക്കാന്‍ എല്ലാവിധ സഹായവുമായി ഇടത് അധ്യാപകരും; യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ നേതാക്കളുടെ സ്വര്‍ഗമാകുന്നത് ഇങ്ങനെ…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ സംഘടന വളര്‍ത്താന്‍ എസ്എഫ്‌ഐ സ്വീകരിക്കുന്നത് റീ അഡ്മിഷന്‍ തന്ത്രം. 30 വയസ് കഴിഞ്ഞവര്‍ പോലും റീ അഡ്മിഷന്റെ ബലത്തില്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്. ഉദ്ദേശ്യങ്ങളില്‍ പഠിക്കുക എന്നതൊഴികെയുള്ള എല്ലാമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് പ്രിന്‍സിപ്പല്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെയാണ് മിക്ക എസ്എഫ്‌ഐ നേതാക്കളും കോളജില്‍ പ്രവേശനം നേടുന്നത്. അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍. രസമെന്തെന്ന് വച്ചാല്‍ സ്‌പോട്ട് അഡ്മിഷന്റെ അറിയിപ്പ് കോളജിനു പുറത്തേക്ക് പോകില്ലയെന്നതാണ്. ഏതെങ്കിലും വിദ്യാര്‍ഥി വിവരമറിഞ്ഞ് കോളജിലെത്തിയാല്‍ നേതാക്കള്‍ കോളജ് ഗേറ്റില്‍ തടഞ്ഞുവച്ച് തിരിച്ചയയ്ക്കും. അല്ലെങ്കില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കും. ഇടതു അനുഭാവികളായ അധ്യാപകര്‍ അകമഴിഞ്ഞു സഹായിക്കുന്നതിനാല്‍ എസ്എഫ്‌ഐക്കാര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ എളുപ്പത്തിലാകും. എസ്എഫ്‌ഐയെ വളര്‍ത്താനുള്ള മറ്റൊരു മാര്‍ഗമാണ് റീ അഡ്മിഷന്‍. ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനാണ് റീ അഡ്മിഷന്‍…

Read More

”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു; നട്ടെല്ലിനൊപ്പം അവര്‍ തകര്‍ത്തു കളഞ്ഞത് എന്റെ വിവാഹമോഹങ്ങളാണ്; എസ്എഫ്‌ഐ പണ്ട് തന്നോട് ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്

ഇന്ന് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ ഒരു കാലത്ത് ഇഎംഎസ് വിശേഷിപ്പിച്ചത് മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്നായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനെ അല്ലാതെങ്ങനെ വിശേഷിപ്പിക്കാന്‍. തന്റെ ജീവിതം തകര്‍ത്തവരാണ് എസ്എഫ്‌ഐക്കാരെന്നു തുറന്നു പറയുകയാണ് ചെറിയാന്‍ ഫിലിപ്പ്… ”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല് പൊട്ടി. ഇന്നും നടക്കാന്‍ വയ്യ”വീഴ്ചയില്‍ നട്ടെല്ലു തകര്‍ന്നപ്പോള്‍ തകര്‍ന്നത് തന്റെ വിവാഹസ്വപ്‌നങ്ങള്‍ കൂടിയാണെന്ന് 65കാരനായ ചെറിയാന്‍ പറയുന്നു. കാലം 1972, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. നേതാവുമായ ചെറിയാന്‍ ഫിലിപ്പ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം.പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് പറയുന്നതിങ്ങനെ… ”പെട്ടെന്നു നാലഞ്ചുപേര്‍ എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്.എഫ്.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന് പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയില്‍ നട്ടെല്ല് പൊട്ടി. ഇടതുകാല്‍ ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍…

Read More

ശിവരഞ്ജിത്തും നസിമും ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു ! നടപടി കായികക്ഷമത പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് കാട്ടി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷം

സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കെ.എ.പി ബറ്റാലിയന്‍ നാലിലേക്ക് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് തീരുമാനം. ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രസിഡന്റ് പ്രണവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ചോദ്യം ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ശക്തമാവുകയാണ്. ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കാസര്‍ഗോഡ് പരീക്ഷ എഴുതാനാണ് ഇവര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് മൂവരും പരീക്ഷ എഴുതിയത്. 2018 ജൂലായ് 22ന് എഴുത്തു പരീക്ഷ…

Read More