പെണ്‍വാണിഭ റാണി സൗദ ബീവി അന്തരിച്ചു; ഷാര്‍ജയില്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തില്‍ നിന്നു കടത്തിയത് 300 പെണ്‍കുട്ടികളെ; ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് ഉറ്റകൂട്ടുകാരി സരിതാ നായര്‍; രാജ്യത്തെ നടുക്കിയ പെണ്‍വാണിഭം പുറത്തറിഞ്ഞതിങ്ങനെ…

  പത്തനംതിട്ട: മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി കുലശേഖരപതി കൊപ്ലിവീട്ടില്‍ സൗദ ബീവി (53)മരണത്തിന് കീഴടങ്ങി. കുലശേഖരപതിയിലെ സ്വന്തം വീട്ടില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തന്നെ സൗദയുടെ മൃതദേഹം കബറടക്കി. എന്നാല്‍ പോലീസിനെയോ രഹസ്യാന്വേഷണവിഭാഗത്തിനെയോ ഇവരുടെ മരണവിവരമോ കബറടക്കമോ അറിയിച്ചില്ല. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയ്‌ക്കെന്നു പറഞ്ഞ് മുന്നൂറിലധികം പെണ്‍കുട്ടികളെ ഷാര്‍ജയിലേക്ക് കടത്തി പെണ്‍വാണിഭം നടത്തി എന്നതായിരുന്നു ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കേസ്. കാസര്‍കോഡ് നീലേശ്വരം ആലമ്പാടി ചാലക്കര സ്വദേശി സി.ഡി അഹമ്മദ്(50), സൗദയുടെ മകള്‍ ഷെമിയ (റാണി) (35) എന്നിവരായിരുന്നു ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കുലശേഖരപതി സ്വദേശിയായ യുവതി 2007 ല്‍ പത്തനംതിട്ട പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. സൗദയുടെ സഹോദരന്റെ അടുപ്പക്കാരായിരുന്ന അന്നത്തെ ചില ഉദ്യോഗസ്ഥര്‍ കേസ് എടുത്തില്ല. ഷാര്‍ജയില്‍…

Read More