മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…

പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്‌രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…

Read More