മാട്രിമോണിയല്‍ സൈറ്റു വഴി യുവാക്കളെ വശീകരിക്കും; പ്രണയത്തിലാകുമ്പോള്‍ ഇവരില്‍ നിന്ന് തട്ടുന്നത് ലക്ഷങ്ങള്‍; അഞ്ചു യുവാക്കളെ തട്ടിപ്പിനിരയാക്കിയ തമിഴ് നടി ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോയമ്പത്തൂര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റുവഴി പരിചയപ്പെട്ട് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ് നടി പിടിയില്‍. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്തതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായത്. റിലീസാകാത്ത തമിഴ്സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്ക്കെതിരേയാണ് കേസ്. മാട്രിമോണിയല്‍ സൈറ്റുവഴി പരിചയം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന്…

Read More