സന്തോഷേട്ടന് പരിപാടിയുടെ ജോണര്‍ അറിയാത്തതു കൊണ്ട് പറ്റിപ്പോയതാണ് ! സ്റ്റാര്‍ മാജിക് വിഷയത്തില്‍ അസീസ് നെടുമങ്ങാട് പറയുന്നതിങ്ങനെ…

ഫ്‌ളവേഴ്്‌സ് ചാനലിലെ സ്റ്റാര്‍മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി മനപൂര്‍വം അധിക്ഷേപിച്ചെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക് ഷോയിലെ മറ്റൊരു താരമായ അസീസ് നെടുമങ്ങാട്. സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെയെന്ന് അസീസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. അസീസിന്റെ വാക്കുകള്‍ ഇങ്ങനെ… സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സ്റ്റാര്‍ മാജിക് വളരെ ഭയാനകമായ പ്രശ്നങ്ങളിലൂടെ പോയ്‌കൊണ്ടിരിയ്ക്കുകയാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രോഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്. ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ…

Read More

അനുമോള്‍ വിവാഹിതയാകുന്നു ! തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും എന്ന് ആരാധകരുടെ ഭീഷണി; ഒടുവില്‍ തന്റെ പ്രണയം അനുമോള്‍ വെളിപ്പെടുത്തിയെന്ന് വിവരം…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി അനുമോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചന്‍ എന്ന് താരം പറഞ്ഞിരുന്നു. ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. തങ്കച്ചനെ കല്യാണം…

Read More