ബിരുദധാരി തെരുവില്‍ ! പ്രസവത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നപ്പോള്‍ വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിച്ചു;വീഡിയോ കാണാം…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ചര്‍ച്ച ചെയ്യുകയാണ് ബിരുദധാരിയായ സ്വാതിയുടെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സ്വാതിയെ തെരുവോരത്തില്‍ നിന്നു കണ്ടെത്തിയത് ശാരദ അവനിഷ് ത്രിപാഠിയാണ്. ബിരുദധാരിയായിരുന്നിട്ടു പോലും സ്വന്തക്കാരും ബന്ധുക്കാരും സ്വാതിയെ ഉപേക്ഷിച്ച കഥ കേട്ടാല്‍ ആരുടെയും കണ്ണുനിറയും. വാരണാസി അസ്സിഘട്ട് ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടയുടെ മുന്‍പില്‍ നിന്നാണ് സ്വാതിയെ ശാരദ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സ്വാതി ഇംഗ്ളീഷിലാണ് മറുപടി പറഞ്ഞിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്റെ ജീവിതക്കഥ ഉത്തരമായി അവര്‍ പറയും. തെക്കേ ഇന്ത്യന്‍ സ്വദേശിയായ സ്വാതി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വാരണാസിയില്‍ വന്നെത്തുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായ അവര്‍ക്കു മാനസീക ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നു വീഡിയോ പങ്കുവെച്ച ശാരദ പറയുന്നു. വിദ്യാസമ്പന്നയായ സ്വാതിക്കു മാന്യമായ ജോലി നല്‍കണമെന്നു ശാരദ തന്റെ…

Read More

അലഞ്ഞു തിരിയുന്ന സിംഹം ! വീട്ടില്‍ വളര്‍ത്തുന്ന സിംഹം തെരുവില്‍ അലഞ്ഞു തിരിയുന്നതിന്റെ വീഡിയോ വൈറലാകുന്നു…

തെരുവില്‍ കൂടി അലഞ്ഞു തിരിയുന്ന പട്ടികളെ നാം കാണാറുണ്ട്. എന്നാല്‍ ഒരു സിംഹം തെരുവില്‍ കൂടി അലഞ്ഞു തിരിയുന്നത് സങ്കല്‍പ്പിക്കാനാവുമോ. ഇത്തരത്തില്‍ ഒരു സിംഹം തെരുവില്‍ അലയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിലെ (Phnom Penh) കോടീശ്വരന്മാര്‍ താമസിക്കുന്ന തെരുവാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ സംഭവത്തിനു സാക്ഷ്യം വഹിച്ചത്. മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രൂ മാക്ഗ്രിഗോര്‍ മാര്‍ഷല്‍ ആണ് ട്വീറ്റുകളിലൂടെ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ശാന്തനായാണ് സിംഹത്തിന്റെ നടപ്പ്. നോം പെന്നില്‍ താമസിക്കുന്ന ചൈനീസ് വ്യവസായി ക്വി സിയാവോയുടെ വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് തെരുവിലിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സിംഹം എങ്ങനെയാണ് ക്വി സിയാവോയുടെ വീടിന്റെ പുറത്തെത്തിയത് എന്ന് വ്യക്തമല്ല. സിംഹത്തിന്റെ ടിക്‌ടോക് വിഡിയോകള്‍ വൈറലായതോടെ കംബോഡിയന്‍ അധികാരികള്‍ ഈ സിംഹത്തെ മുന്‍പ് കണ്ടുകെട്ടിയതാണെന്ന് മാര്‍ഷല്‍ ട്വീറ്റ് ചെയ്യുന്നു. 70…

Read More

പലതരം മോഷണങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെയൊന്ന് ആദ്യമായിട്ടാ! വ്യത്യസ്ഥവും രസകരവുമായ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…

മോഷണം ഒരു കലയാണെന്ന് പലരും പറയാറുണ്ട്. അതിവിദഗ്ധന്മാരായ പല കള്ളന്മാരും നമ്മുടെ നാട്ടിലുണ്ട്. പല പകല്‍മാന്യന്മാരും പഠിച്ച കള്ളന്മാരാണ്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നവും വാഹനം മോഷ്ടിക്കുന്നവരും ബാങ്ക് കുത്തിത്തുറക്കുന്നവരുമുള്‍പ്പെടെ നിരവധി മോഷ്ടാക്കള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വെറുതെ ഒരു രസത്തിനു വേണ്ടി മോഷ്ടിക്കുന്നവരുമുണ്ട്. ഒന്നിനും കഴിഞ്ഞില്ലെങ്കിലും യാചകന്റെ പാത്രത്തില്‍ നിന്നു മോഷ്ടിക്കുന്ന ആളുകള്‍ വരെയുള്ള ഇക്കാലത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. വഴിയോരത്ത് യാചകനായി ഇരിക്കുന്ന ആളാണ് കഥാനായകന്‍. ഈ സമയത്ത് അവിടെയെത്തിയ വൃദ്ധനായ ഒരാള്‍ മുണ്ടുടുക്കുമ്പോള്‍ അയാള്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി അയാളറിയാതെ താഴെപ്പോകുന്നു. എന്നാല്‍ ഇതു കണ്ട് വഴിയോരത്തിരുന്നയാള്‍ ഒട്ടും സമയം കളയാതെ നൈസായി കുപ്പി അടിച്ചു മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

ജോലിയും കൂലിയുമില്ലാതെ വഴിയോരങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നു; ഈ അവസ്ഥ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ നിരയിലെത്തിക്കുമെന്ന് ആശങ്ക

തെരുവോരങ്ങളില്‍ ആളുകള്‍ അന്തിയുറങ്ങുന്നത് കുറേ നാള്‍ മുമ്പുവരെ മൂന്നാം ലോകരാജ്യങ്ങളിലെ മാത്രം കാഴ്ചയായിരുന്നു. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അധിനിവേശം നടത്തി അവരുടെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നത കൈവരിച്ച ബ്രിട്ടനും ഇന്ന് സമാന കാഴ്ചകളാല്‍ നിറയുകയാണ്. തൊഴില്‍ തേടി യുകെയില്‍ എത്തുന്നവരില്‍ ഏറെയും വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. കുറേ നാള്‍ കഴിയുമ്പോള്‍ ഇത്തരക്കാര്‍ ജോലിയും കൂലിയുമൊന്നുമില്ലാതെ തെരുവുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന കാഴ്ച ബ്രിട്ടനില്‍ അനുദിനം ഏറുകയാണ്. ഏറ്റവുമവസാനമായി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ വഴിയോരങ്ങളും ഇത്തരം തൊഴില്‍ രഹിതര്‍ കയ്യേറിയിരിക്കുകയാണ്. തൊഴില്‍രഹിതരായ യൂറോപ്യന്മാര്‍ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ അവസ്ഥയിലേക്ക് നയിക്കുകയാണെന്നേ നിലവിലെ അവസ്ഥ കാണുന്ന ആര്‍ക്കും പറയാനാവൂ. മാഞ്ചസ്റ്ററിലെ തിരക്കേറിയ റോഡുകളിലൊന്നിന്റെ അടിയിലുള്ള ടണലില്‍ അടക്കം ഇത്തരത്തില്‍ യൂറോപ്യന്‍ പൗരന്മാര്‍ അന്തേവാസികളായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സോഫകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ താസമസൗകര്യം ഒരുക്കിയിരിക്കുന്നത്.…

Read More