തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ! സ്വിമ്മിംഗ്പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുള്ളിക്കളിച്ച് അനുശ്രീ;വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ.അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം കൂട്ടുകാരുമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരാണ് അനുശ്രീക്കൊപ്പം ഉള്ളത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇത്.

Read More

നടി മഡോണയൊക്കെ എന്ത് ! ആഴമുള്ള സ്വിമ്മിംഗ് പൂളില്‍ അനായാസം നീന്തി ലോകത്തെ അദ്ഭുതപ്പെടുത്തി പിഞ്ചുകുഞ്ഞ്; വീഡിയോ വൈറലാകുന്നു…

താന്‍ ഒന്നര വയസു മുതല്‍ നീന്താന്‍ തുടങ്ങിയെന്ന് നടി മഡോണ സെബാസ്റ്റിയന്‍ പറഞ്ഞപ്പോള്‍ ‘തള്ള്…തള്ളേയ്’ എന്നു പറഞ്ഞവരാണ് മലയാളികള്‍. ഇപ്പോഴിതാ തീരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലിലെ അസാമാന്യ പ്രകടനം കൊണ്ട് മലയാളികള്‍ അടക്കമുള്ള ലോകരെ ഞെട്ടിക്കുകയാണ് ഒരു കുരുന്ന്. കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്. ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്. ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളില്‍ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട്. നന്നേ ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടി വരികയാണ്. കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ്…

Read More