തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ! സ്വിമ്മിംഗ്പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുള്ളിക്കളിച്ച് അനുശ്രീ;വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ.അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്.

സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്.

ഒപ്പം കൂട്ടുകാരുമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരാണ് അനുശ്രീക്കൊപ്പം ഉള്ളത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇത്.

Related posts

Leave a Comment