ബ​സി​ല്‍ വെ​ച്ച് 22കാ​രി​യ്ക്ക് സു​ഖ​പ്ര​സ​വം ! ര​ക്ഷ​യാ​യ​ത് ക​ണ്ട​ക്ട​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍…

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യ്ക്ക് സു​ഖ​പ്ര​സ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചി​ക്ക​മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര തി​രി​ച്ച​താ​ണ് 22കാ​രി​യാ​യ ഫാ​ത്തി​മ​യാ​ണ് ബ​സി​ല്‍ വെ​ച്ച് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ബ​സി​ല്‍ വെ​ച്ച് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ആ​ദ്യ​മൊ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വ​നി​താ ബ​സ് ക​ണ്ട​ക്ട​ര്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഫാ​ത്തി​മ​യ്ക്ക് വി​ഷ​മ​ങ്ങ​ളി​ല്ലാ​തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​നാ​യി. ഫാ​ത്തി​മ​യ്ക്ക് പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബ​സ് നി​ര്‍​ത്താ​ന്‍ ഡ്രൈ​വ​റി​നോ​ട് ക​ണ്ട​ക്ട​റാ​യ വ​സ​ന്ത​മ്മ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബ​സി​ലെ പു​രു​ഷ യാ​ത്ര​ക്കാ​രോ​ട് ബ​സി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും മി​നി​റ്റി​നു​ള്ളി​ല്‍ ഫാ​ത്തി​മ പ്ര​സ​വി​ച്ചു. ഇ​തി​നി​ട​യി​ല്‍ ഡ്രൈ​വ​ര്‍ ആം​ബു​ല​ന്‍​സ് വി​ളി​ച്ചി​രു​ന്നു. ആം​ബു​ല​ന്‍​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു. ഫാ​ത്തി​മ​യേ​യും കു​ഞ്ഞി​നേ​യും ഉ​ട​ന്‍ ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​സ​ന്ത​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച് ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​ഡി​യും എ​ത്തി.

Read More

ആ​ലി​യ ഭ​ട്ട്-​ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് കു​ഞ്ഞു പി​റ​ന്നു !

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ടി​നും ന​ട​ന്‍ റ​ണ്‍​ബീ​ര്‍ ക​പൂ​റി​നും കു​ഞ്ഞു പി​റ​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ലി​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ലി​യ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് ആ​ലി​യ ഭ​ട്ട് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഏ​പ്രി​ല്‍ 14 നാ​ണ് ആ​ലി​യ​യും റ​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​യ​ത്. താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ജൂ​ലൈ 27നാ​ണ് ആ​ലി​യ പു​റ​ത്തു വി​ട്ട​ത്. അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ആ​ലി​യ​യു​ടേ​യും റ​ണ്‍​ബീ​റി​ന്റേ​യും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഗാ​ല്‍ ഗാ​ഡോ​ട്ട്, ജാ​മി ഡോ​ര്‍​ന​ന്‍, മ​ത്തി​യാ​സ് ഷ്വീ​ഗോ​ഫ​ര്‍, സോ​ഫി ഒ​ക്കോ​നെ​ഡോ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഹാ​ര്‍​ട്ട് ഓ​ഫ് സ്റ്റോ​ണ്‍ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ആ​ലി​യ​യു​ടെ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ. ര​ണ്‍​വീ​ര്‍ സി​ങ്ങി​നൊ​പ്പം ക​ര​ണ്‍ ജോ​ഹ​റി​ന്റെ റോ​ക്കി ഔ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​യും അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങും.…

Read More

ഗ​ര്‍​ഭി​ണി​യാ​യ​ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ! മ​ക​ള്‍​ക്ക് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ ഇ​ട്ട് അ​മ്മ…

കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച കു​ട്ടി​ക​ളി​ല്‍ പ​ല​രും മു​മ്പി​ല്ലാ​ത്ത വി​ചി​ത്ര​മാ​യ പേ​രു​ക​ള്‍​ക്കു​ട​മ​ക​ളാ​ണ്. കോ​വി​ഡ് എ​ന്നും കൊ​റോ​ണ​യെ​ന്നു​മൊ​ക്കെ പേ​രു​ള്ള നി​ര​വ​ധി കു​ട്ടി​ക​ള്‍ ഈ ​ലോ​ക​ത്ത് വ​ള​രു​ന്നു​ണ്ട്. അ​ങ്ങ​നെ ഒ​രു പേ​രാ​ണ് ഈ ​അ​മ്മ ത​ന്റെ മ​ക​ള്‍​ക്കും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്, മ​ക​ളു​ടെ പേ​ര് ലോ​ക്കി. ലോ​ക്ക്ഡൗ​ണ്‍ എ​ന്ന​തി​ന്റെ ചു​രു​ക്ക​മാ​യി​ട്ടാ​ണ് അ​വ​ര്‍ മ​ക​ള്‍​ക്ക് ആ ​പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന് കാ​ര​ണം വേ​റൊ​ന്നു​മ​ല്ല, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​വ​ര്‍​ക്ക് ലോ​ക്കി പി​റ​ന്ന​ത്. 2021ല്‍ ​ര​ണ്ടാ​മ​ത്തെ ലോ​ക്ക്ഡൗ​ണി​ന്റെ സ​മ​യ​ത്താ​ണ് ജോ​ഡി ക്രോ​സ് എ​ന്ന 36 -കാ​രി ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്. ജോ​ഡി​യും ഭ​ര്‍​ത്താ​വ് 26കാ​ര​നാ​യ റോ​ബും ചേ​ര്‍​ന്ന് മ​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു പേ​ര് ത​ന്നെ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ദ​മ്പ​തി​ക​ള്‍​ക്ക് ശ​മ്പ​ള​ത്തോ​ട് കൂ​ടി​യ അ​വ​ധി കി​ട്ടി. ഇ​രു​വ​ര്‍​ക്കും കൂ​ടു​ത​ല്‍ സ​മ​യം ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ക്കാ​നും പ​റ്റി. അ​താ​ണ് ഗ​ര്‍​ഭി​ണി​യാ​വാ​നും ലോ​ക്കി​ക്ക് ജ​ന്മം ന​ല്‍​കാ​നും കാ​ര​ണ​മാ​യി തീ​ര്‍​ന്ന​ത് എ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. കൊ​വി​ഡ്…

Read More

യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി ! ഇ​തി​ല്‍ മ​നം​നൊ​ന്ത് കോ​ഴി​ക്ക​റി​യി​ല്‍ വി​ഷം​ചേ​ര്‍​ത്ത് ക​ഴി​ച്ച് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ജീ​വ​നൊ​ടു​ക്കി…

യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്‌​നാ​ട് ജോ​ലാ​ര്‍​പേ​ട്ടി​ന​ടു​ത്തു​ള്ള മ​ണ്ഡ​ല​വാ​ടി ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന മു​ര​ളി (27, അ​മ്മ ശി​വ​കാ​മി (55) എ​ന്നി​വ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കു​ടും​ബ​ത്തി​ല്‍ പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​തി​ലു​ള്ള മ​നോ​വി​ഷ​മം കാ​ര​ണ​മാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് മു​ര​ളി, ഇ​ന്ദു​ജ​യെ (20) വി​വാ​ഹം ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് മു​ര​ളി​യും മു​ര​ളി​യു​ടെ അ​മ്മ ശി​വ​കാ​മി​യും ജീ​വ​നൊ​ടു​ക്കി​യ​ത്. ശേ​ഖ​ര്‍- ശി​വ​കാ​മി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ് മു​ര​ളി. ഇ​വ​രു​ടെ മൂ​ത്ത ര​ണ്ട് ആ​ണ്‍​മ​ക്ക​ളും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ദു​ജ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കു​ഞ്ഞി​നെ കാ​ണാ​ന്‍ അ​മ്മ ശി​വ​കാ​മി​യും മു​ര​ളി​യും തി​രു​പ്പ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ജ​നി​ച്ച​തി​ല്‍ ഇ​രു​വ​രും ഏ​റെ നി​രാ​ശ​രാ​യി​രു​ന്നു. കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ച് തി​രി​ച്ചെ​ത്തി​യ അ​മ്മ​യും മ​ക​നും ക​ഴി​ഞ്ഞ…

Read More

നടി മഡോണയൊക്കെ എന്ത് ! ആഴമുള്ള സ്വിമ്മിംഗ് പൂളില്‍ അനായാസം നീന്തി ലോകത്തെ അദ്ഭുതപ്പെടുത്തി പിഞ്ചുകുഞ്ഞ്; വീഡിയോ വൈറലാകുന്നു…

താന്‍ ഒന്നര വയസു മുതല്‍ നീന്താന്‍ തുടങ്ങിയെന്ന് നടി മഡോണ സെബാസ്റ്റിയന്‍ പറഞ്ഞപ്പോള്‍ ‘തള്ള്…തള്ളേയ്’ എന്നു പറഞ്ഞവരാണ് മലയാളികള്‍. ഇപ്പോഴിതാ തീരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലിലെ അസാമാന്യ പ്രകടനം കൊണ്ട് മലയാളികള്‍ അടക്കമുള്ള ലോകരെ ഞെട്ടിക്കുകയാണ് ഒരു കുരുന്ന്. കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്. ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്. ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളില്‍ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട്. നന്നേ ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടി വരികയാണ്. കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ്…

Read More

എനിക്കെന്റെ ടീച്ചറെ കാണണം ! സ്‌കൂള്‍ അടച്ചതറിയാതെ നഴ്‌സറിയില്‍ പോകണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊച്ചുകുട്ടി; അവധിയാണെന്നു പറഞ്ഞിട്ട് നോ രക്ഷ ; വീഡിയോ വൈറലാകുന്നു…

കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധിയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോല്‍ വൈറലായിരിക്കുകയാണ്. ‘എനിക്ക് ടീച്ചറെ കാണണം’ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് കുട്ടി. ടീച്ചറെ എങ്ങനെ കാണണം എന്ന് ചോദിക്കുമ്പോള്‍ നഴ്സറിയില്‍ പോകണമെന്നാണ് പറയുന്നത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ അവധിയാണെന്നൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ കുട്ടി തയ്യാറാകുന്നില്ല. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നുവെന്ന് അമ്മ കുഞ്ഞിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Read More

വേണ്ട വണ്ടി കൊടുക്കണ്ട ! ആര്‍എക്‌സ് 100 വിറ്റിട്ട് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊച്ചു പെണ്‍കുട്ടി; വീഡിയോ വൈറലാകുന്നു…

കൊച്ചി: വീട്ടിലുള്ള ഓരോ വസ്തുക്കളോടും മുതിര്‍ന്നവര്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് വീട്ടിലെ കൊച്ചുകുട്ടികള്‍. വാഹനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ആ അടുപ്പം അല്‍പ്പം കൂടും. ബൈക്ക് ശ്രേണിയിലെ തമ്പുരാനായ ആര്‍എക്സ് 100 മാറ്റി വാങ്ങി ബുള്ളറ്റ് വാങ്ങാമെന്ന് പറയുന്ന അച്ഛന്റെ മുന്നില്‍ കുരുന്ന് കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ബൈക്ക് സ്‌നേഹികളുടെയെല്ലാം ഉള്ളുപൊള്ളിക്കുന്നതാണ് കുരുന്നിന്റെ കരച്ചില്‍. പഴയ ബൈക്കില്‍ കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന കുരുന്നിനോട് പുതിയ ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍ പറയുമ്പോള്‍ ആ വൃത്തികെട്ട വണ്ടി വേണ്ടെന്നും നിറ കണ്ണുകളോടെ പറയുന്നു. കാണുന്നവരുടെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പിന്തിരിപ്പിക്കാന്‍ കുരുന്ന് പെടാപ്പാട് പെടുകയായിരുന്നു.രാപകലില്ലാതെ അച്ഛന്‍ കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.

Read More

എനിച്ച് ഇതിനെ ഒന്ന് തൊടണം ! പാപ്പാനെ സോപ്പിട്ട് ആനയെ തലോടുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു…

ഉത്സവപ്പറമ്പില്‍ സന്തോഷത്തിനു വക നല്‍കുന്ന പലതുമുണ്ടെങ്കിലും ചിലര്‍ക്ക് കമ്പം ആനകളോടാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ക്ക്. ഉത്സവപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഭീമാകാരനായ ജീവിയെ ഒന്നു തൊട്ടുനോക്കണമെന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.ഇത്തരത്തില്‍ ഒരു ആന പ്രേമിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. പൂരപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ കുഞ്ഞിന് ആനയെ തൊടാന്‍ ഒരു മോഹം. ഗജവീരന്‍മാര്‍ എന്ന ആനപ്രേമികളുടെ കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്ന ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.പാപ്പാന്റെ അനുവാദത്തോടെയാണ് കുട്ടി ആനയെ ഒന്ന് തൊട്ടത്. പാപ്പാന്റെ കൈപ്പിടിച്ച് അവള്‍ ആ കൊമ്പനെ പതിയെ തലോടി. സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Read More

അപ്പാനി ശരത് ‘അപ്പനായി’!കുഞ്ഞിനെ തിരിച്ചു തന്നത് ജനങ്ങള്‍;തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് അപ്പാനി ശരത്…

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു കടന്നുപോയത്. പ്രളയത്തിന്റെ കെടുതികള്‍ ഇപ്പോഴും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ലതാനും. പ്രളയം കൊണ്ട് ബുദ്ധിമുട്ടിയവരില്‍ ഒരാളായിരുന്നു നടന്‍ അപ്പാനി ശരത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അപ്പാനി ശരതിന്റെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ ശരതിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ശരത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനമെന്ന് ശരത് പറഞ്ഞു. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞ ശരത് കുഞ്ഞിനിടാന്‍ തീരുമാനിച്ചിരുന്ന പേരും സന്തോഷത്തോടെ തന്നെ വെളിപ്പെടുത്തി..പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് ‘അവന്തിക ശരത്’ എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.…

Read More

ഇതിലും മികച്ച സൈറ്റടി സ്വപ്‌നങ്ങളില്‍ മാത്രം ! കുഞ്ഞു സുന്ദരിയുടെ കണ്ണിറുക്കല്‍ വൈറലാവുന്നു; വീഡിയോ കാണാം…

പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ലോക പ്രശസ്തമായപ്പോള്‍ അതിനെ അനുകരിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു പിഞ്ചു കുഞ്ഞിന്റെ സൈറ്റടിയാണ്. അതും വെറും പതിനഞ്ചു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളത്. അതിമനോഹരമായി ഒരു കണ്ണിറുക്കലിലൂടെ ഈ കുഞ്ഞും എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു ഈ കുഞ്ഞും. ‘ഇതിലും മികച്ച സൈറ്റടി(കണ്ണിറുക്കല്‍) ഇനി സ്വപ്നങ്ങളില്‍ മാത്രം’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ ലോകം ഒന്നടങ്കം ഈ കുഞ്ഞിനെ നെഞ്ചേറ്റുകയാണ്. പ്രിയാ വാരിയരുടെയും രാഹുല്‍ ഗാന്ധിയുടെയും മനോഹരമായ കണ്ണിറുക്കല്‍ ആഘോഷമാക്കിയ ട്രോളന്‍മാര്‍ക്ക് അടുത്ത കുഞ്ഞുവാവ എത്തിയ സന്തോഷത്തിലാണ്. മനോഹരമായി നീട്ടിയെഴുതിയ കണ്ണുകളുള്ള ഈ കുഞ്ഞ് സെക്കന്‍ഡുകള്‍ കൊണ്ടാണ് പതിനായിരങ്ങളുടെ മനം കവര്‍ന്നത്. എന്തായാലും നിരവധി ആളുകളാണ് കുഞ്ഞു സുന്ദരിയുടെ സൈറ്റടി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.

Read More