രാജ്യ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തി സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ചുകള്‍; പ്രവര്‍ത്തിച്ചിരുന്നത് മരുന്നു കമ്പനിയുടെ വ്യാജബോര്‍ഡ് സ്ഥാപിച്ച ശേഷം പൂട്ടിയ മുറിയില്‍; പൂട്ടു പൊളിച്ച പ്രത്യേകഅന്വേഷണ സംഘം കണ്ടത്…

കോഴിക്കോട്: രാജ്യ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍. വിദേശത്തുനിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന രണ്ട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തി. ടെലികോം മന്ത്രാലയത്തിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്‍ഡ് മോണിറ്ററിങ് സെല്ലും (ടേം) ടൗണ്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളും ഒട്ടേറെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ പി.ബി.എം. ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലെ മുറിയിലും വലിയങ്ങാടിയുടെ പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലുമായി പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് കണ്ടെത്തിയത്. വിദേശത്തുനിന്ന് വരുന്ന കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തുനിന്നുള്ള മൊബൈല്‍ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന ചെയ്യുന്നത്. ഇതിന് പരിധിയില്ലാതെ ഉപയോഗിക്കാവുന്ന അതിവേഗ ഇന്റര്‍നെറ്റ്…

Read More