അ​ദ്ദേ​ഹം പ​റ​ഞ്ഞു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്ക​രു​തെ​ന്ന് ! പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ച്ചി​ന്‍…

ജീ​വി​ത​ത്തി​ല്‍ ഫി​റ്റ്‌​ന​സി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍. ത​നി​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും താ​ന​ത് ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്റെ സ്വ​ച്ഛ് മു​ഖ് അ​ഭി​യാ​ന്റെ സ്മൈ​ല്‍ അം​ബാ​സി​ഡ​റാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ന്‍. സ്‌​കൂ​ളി​ല്‍​നി​ന്ന് പു​റ​ത്തു​വ​ന്ന​യു​ട​നേ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് വേ​ണ്ടി ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഒ​രു​പാ​ട് പ​ര​സ്യ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം അ​ന്നു​മു​ത​ല്‍ വ​ന്നു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. ഇ​ത്ത​രം ഓ​ഫ​റു​ക​ള്‍ അ​ന​വ​ധി വ​ന്നു, എ​ന്നാ​ല്‍ ഒ​ന്നു​പോ​ലും താ​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ന​ല്ല ആ​രോ​ഗ്യ​മു​ള്ള വാ​യ, മൊ​ത്തം ആ​രോ​ഗ്യ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണ്. ഫി​റ്റാ​യി​രി​ക്കു​ന്ന​ത് ത​ന്നെ ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫി​റ്റാ​യി​രി​ക്കു​ക​യെ​ന്ന​ത് ഇ​ന്ന് ഒ​രു ട്രെ​ന്‍​ഡാ​യി മാ​റി​യി​ട്ടു​ണ്ട്. കാ​ഴ്ച​യി​ലും മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ലും വാ​യ​യു​ടെ ആ​രോ​ഗ്യ​ത്തി​ലും ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

എ​ട​പ്പാ​ളി​ല്‍ വ​ന്‍ പാ​ന്‍​മ​സാ​ല വേ​ട്ട ! ബി​സ്‌​ക്ക​റ്റ് പാ​യ്ക്ക​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യു​ടെ പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍…

എ​ട​പ്പാ​ളി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പി​ടി​കൂ​ടി. ലോ​റി​ക​ളി​ല്‍ ബി​സ്‌​ക​റ്റ് പാ​ക്ക​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​ട്ടാ​മ്പി സ്വ​ദേ​ശി ര​മേ​ശ്, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി അ​ലി, നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷെ​മീ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ട​പ്പാ​ള്‍ വ​ട്ടം​കു​ള​ത്തെ ബി​സ്‌​ക​റ്റ് ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ക്സൈ​സ് സം​ഘം ഇ​വ​രെ വ​ള​യു​ക​യാ​യി​രു​ന്നു. ര​ണ്ട് ലോ​റി​ക​ളി​ല്‍​നി​ന്നാ​യി മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ന്‍​മ​സാ​ല വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ട​പ്പാ​ളി​ല്‍ എ​ത്തി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഗോ​ഡൗ​ണി​ന്റെ ഉ​ട​മ വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഷൗ​ക്ക​ത്ത് ഒ​ളി​വി​ലാ​ണ്. പാ​ന്‍​മ​സാ​ല ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​യ​ത് ‘ക​ട്ട സ​ഖാ​ക്ക​ള്‍’ ! കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്…

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം കൗ​ണ്‍​സി​ല​റു​ടെ വാ​ഹ​ന​ത്തി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ​ല്ലാം സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ അം​ഗ​ങ്ങ​ള്‍. കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​ജാ​സ് സി​പി​എം ആ​ല​പ്പു​ഴ സീ​വ്യൂ വെ​സ്റ്റ് ബ്രാ​ഞ്ച് അം​ഗ​മാ​ണ്. മ​റ്റൊ​രു പ്ര​തി സ​ജാ​ദ്, ഡി​വൈ​എ​ഫ്‌​ഐ ആ​ല​പ്പു​ഴ വ​ലി​യ​മ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ്. ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന ലോ​റി​യു​ടെ ഉ​ട​മ സി​പി​എം നേ​താ​വ് ഷാ​ന​വാ​സും പ്ര​തി ഇ​ജാ​സും ത​മ്മി​ലു​ള​ള ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ. ​ഷാ​ന​വാ​സി​ന്റെ ല​ഹ​രി ബ​ന്ധം അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍ പ​റ​ഞ്ഞു. ഒ​രു​കോ​ടി രൂ​പ​യു​ടെ ഒ​ന്നേ​കാ​ല്‍ ല​ക്ഷം നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ത്തി​ന്റെ(​ഹാ​ന്‍​സ്) പാ​യ്ക്ക​റ്റു​ക​ളാ​ണ് ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഇ​ജാ​സും സ​ജാ​ദും പി​ടി​യി​ലാ​യ​തോ​ടെ ആ​ല​പ്പു​ഴ​യി​ലെ സി​പി​എം നേ​തൃ​ത്വം വെ​ട്ട​ലാ​യി. ലോ​റി വാ​ട​യ്ക്ക് ന​ല്‍​കി​യ​താ​ണെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്റെ വി​ശ​ദീ​ക​ര​ണം.…

Read More

ലോകത്തിലെ ഏറ്റവും വലിയ ‘കഞ്ചാവ് ബ്രൗണി’ ! പുതിയ റെക്കോഡുമായി കമ്പനി…

ലോകത്തിലെ തന്നെ ഏറ്റവും അധികം കഞ്ചാവ് കലര്‍ന്ന ബ്രൗണി നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടതായി ഒരു മസാച്യുസെറ്റ്‌സ് കമ്പനി. 850 പൗണ്ട് ബ്രൗണിയില്‍ 63 മരിജുവാന സിഗരറ്റുണ്ടാക്കാന്‍ ആവശ്യമായ ടിഎച്ച്‌സി അടങ്ങിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 20,000 മില്ലിഗ്രാം ടിഎച്ച്‌സി ആണത്രെ ഇതിലടങ്ങിയിരിക്കുന്നത്. ഈ മധുര പലഹാരം നിര്‍മ്മിച്ച കഞ്ചാവ് കമ്പനിയായ മരിമെഡ്, അതിന്റെ പുതിയ ബ്രാന്‍ഡായ ബബ്ബീസ് ബേക്കഡിന്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 8 ദേശീയ ബ്രൗണി ദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്തു. നിലവില്‍ ഏറ്റവും വലിയ ബ്രൗണിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അലബാമയിലെ ഡാഫ്നിലുള്ള സംതിംഗ് സ്വീറ്റ് ബേക്ക് ഷോപ്പിന്റേതാണ്. 2013ല്‍ നിര്‍മ്മിച്ച അതിന്റെ ഭാരം 243 പൗണ്ട് ആയിരുന്നു. മാരിമെഡിന്റെ സൃഷ്ടി അതിന്റെ മൂന്നര ഇരട്ടിയിലധികം വലിപ്പം വരും. ഈ കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ…

Read More

‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…

ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…

Read More