വന്‍ നഗരങ്ങളില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നമുണ്ടോ ! എങ്കില്‍ അറിയാം ജെയിംസ് ലോയുടെ ട്യൂബ് ഹൗസിനെക്കുറിച്ച്…

വന്‍ നഗരങ്ങളില്‍ ഒരു വീടു വാങ്ങുന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ വര്‍ധിച്ച ചെലവ് ആ സ്വപ്‌നത്തിനു തടയിടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരുടെ സ്വപ്‌നം പൂവണിയാനുള്ള മാര്‍ഗമാണ് ഒപോഡ് ട്യൂബ് ഹൗസിങ്ങ് സിസ്റ്റം അഥവാ കോണ്‍ക്രീറ്റ് പൈപ്പ് ട്യൂബുകള്‍. ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ടെക്‌സ്ച്ചറിലെ ആര്‍ക്കിടെക്ട് ജെയിംസ് ലോയുടെ സംഭാവനയാണ് ഈ ആശയം. രാത്രി കാലങ്ങളില്‍ ബെഡ് ആക്കി മാറ്റാവുന്ന ഒരു ബെഞ്ചാണ് എട്ടടി വ്യാസമുള്ള ഈ പൈപ്പുകളില്‍ ഉള്‍ക്കൊള്ളുന്നത്. നഗരങ്ങളിലെ സ്ഥലക്കുറവും മിതമായ നിരക്കിലുള്ള പാര്‍പ്പിട സൗകര്യവുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് താമസിക്കാവുന്ന ഇത്തരം മൈക്രോഹോമുകളില്‍ ലിവിങ് കം ബെഡ്‌റൂം, മിനി ഫ്രിഡ്ജ്, ബാത്‌റൂം, ഷവര്‍, സ്റ്റോറേജ് സ്‌പേയ്‌സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എട്ടടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ പുനര്‍നിര്‍മ്മിച്ച് 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൈക്രോ ഹോമുകളിലേക്ക് രൂപമാറ്റം വരുത്തിയാണ് ഓരോ…

Read More