ക​ട​ലി​ന​ടി​യി​ല്‍ റോ​ഡ് ! പ​ഴ​ക്കം 7000 വ​ര്‍​ഷം

കൊ​ർ​ചു​ള: ക്രൊ​യേ​ഷ്യ​ന്‍ ദ്വീ​പാ​യ കൊ​ർ​ചു​ള​യി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ 7000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റോ​ഡ് ക​ട​ലി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി. ഉ​പ​ദ്വീ​പു​മാ​യി കോ​ര്‍​ചു​ള​യെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡാ​ണ് സ​ദ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ മെ​ഡി​റ്റ​റേ​നി​യ​ല്‍ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​സി 4900ലാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഭൂ​ക​ന്പ​ത്തി​ലോ മ​റ്റോ കൊ​ർ​ചു​ള​ല ദ്വീ​പി​ന്‍റെ​യും ഉ​പ​ദ്വീ​പു​ക​ളു​ടെ​യും പ​ല ഭാ​ഗ​ങ്ങ​ളും മു​ങ്ങി​യ​പ്പോ​ൾ റോ​ഡും ക​ട​ലി​ല​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു നി​ഗ​മ​നം. റോ​ഡി​നു പു​റ​മെ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ക​ല്ലു​കൊ​ണ്ടും എ​ല്ലു​കൊ​ണ്ടു​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ധ​ങ്ങ​ൾ മ​ധ്യ ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള​വ​യാ​യ​തി​നാ​ൽ കൊ​ർ​ചു​ള ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ന്‍ തീ​ര​വു​മാ​യു​ണ്ടാ​യി​രു​ന്ന നി​ര​ന്ത​ര വ്യാ​പാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​യി കാ​ണു​ന്നു. അ​തി​നി​ടെ കോ​ര്‍​ചു​ള ദ്വീ​പി​നോ​ടു ചേ​ർ​ന്നു മ​റ്റൊ​രു ദ്വീ​പി​ന്‍റെ ശേ​ഷി​പ്പു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യെ​ന്നു ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. തീ​ക്ക​ല്ലു​ക​ള്‍, ക​ല്ലു​മ​ഴു, മി​ല്ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി. കോ​ര്‍​ചു​ള ദീ​പി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്ത് മാ​ത്ര​മേ ഇ​തു​വ​രെ പ​ഠ​നം…

Read More

സമുദ്രത്തിനടിയില്‍ നിഗൂഢ ഉറവ ! ഇന്തോനേഷ്യയിലെ ദുരൂഹത നിറഞ്ഞ ഉറവ സമുദ്രനിരപ്പില്‍ നിന്ന് 200 അടി താഴ്ചയില്‍…

അരുവികളില്‍ നിന്നും തോടുകളില്‍ നിന്നും നദികളില്‍ നിന്നും ജലം കടലിലെത്തുന്നുവെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ സമുദ്രത്തിലേക്ക് നേരിട്ട് ജലമെത്തിക്കുന്ന നീരുറവയെക്കുറിച്ച് കേള്‍ക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. ഇന്തോനേഷ്യയിലെ കടലില്‍ നിന്ന് പുറത്തു വരുന്ന പുതിയ ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്റിലും മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇത്രയധികം കുമിളകള്‍ പുറത്തു വരുന്നതിനാല്‍ തന്നെ ഇത് ശക്തമായ ഉറവ തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വര്‍ധിപ്പിക്കുന്നു. ഉറവയ്‌ക്കൊപ്പം എങ്ങനെ ഇത്രയധികം കുമിളകള്‍ രൂപപ്പെടുന്നു എന്നതാണ്…

Read More