അമ്മയെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ മ​ക​ൻ അ​റ​സ്റ്റി​ൽ

വ​ര​ന്ത​ര​പ്പി​ള്ളി: വ​രാ​ക്ക​ര പ​യ്യാ​ക്ക​ര​യി​ൽ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പ​യ്യാ​ക്ക​ര മേ​ച്ചേ​രി വീ​ട്ടി​ൽ എ​ൽ​സി (75)യെ ​മ​ക​ൻ ബി​നോ​യ്(48) ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലി​സ് അ​റി​യി​ച്ചു. ബി​നോ​യി​യെ വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് എ​ൽ​സി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.എ​ൽ​സി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​രി മ​ൽ​പ്പാ​ൻ​വീ​ട്ടി​ൽ ആ​നി​യു​ടെ വീ​ട്ടി​ലാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി എ​ൽ​സി​യും മ​ക​ൻ ബി​നോ​യി​യും താ​മ​സി​ച്ചി​രു​ന്ന​ത്. ആ​നി​യും മ​ക​ൻ നി​ജോ​യും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു. എ​ൽ​സി​യും മ​ക​ൻ ബി​നോ​യി​യും മാ​ത്ര​മാ​ണു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ ആ​ള​ന​ക്കം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ൽ​സി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹാ​ളി​ൽ അ​ടു​ക്ക​ള വാ​തി​ലി​നു സ​മീ​പ​ത്താ​യി നി​ല​ത്തു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. എ​ൽ​സി​യു​ടെ ത​ല​യി​ൽ ചെ​റി​യ മു​റി​വു​ള്ള​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബി​നോ​യി. അ​യ​ൽ​വാ​സി​ക​ൾ വ​ന്ന​പ്പോ​ഴാ​ണു സം​ഭ​വം അ​റി​ഞ്ഞ​തെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലി​സി​നു…

Read More