ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി !വരവേല്‍പ്പ് സിനിമയുടെ കഥ തന്റെ അച്ഛന്റെ ജീവിതമെന്ന് ശ്രീനിവാസന്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വരവേല്‍പ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനി അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛന്‍ വാങ്ങിയ ബസും അത് തല്ലിത്തകര്‍ത്തതുമെല്ലാം കോര്‍ത്തിണക്കിയാണ് വരവേല്‍പ്പിന്റെ കഥ ഒരുക്കിയതെന്ന് ശ്രീനി പറയുന്നു. വരവേല്‍പ്പ് സിനിമയിലെ മുരളീധരന്റെ അനുഭവങ്ങള്‍ തന്റെ അച്ഛന് സംഭവിച്ചതാണെന്നും അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ശ്രീനിവാസന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. അതോടെ പാര്‍ട്ടിക്കാരുടെ…

Read More