അ​ല്ല മ​ധൂ​സേ ഇ​ത് ഞാ​ന​ല്ലേ…​നീ ഞ​ങ്ങ​ളേം കാ​രി​ക്കേ​ച്ച​റാ​ക്കീ​ല്ലേ..! ചിരിയുണര്‍ത്തി മ​ധൂ​സി​ന്‍റെ കാ​രി​ക്കേ​ച്ച​റു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​ല്ല മ​ധൂ​സേ ഇ​ത് ഞാ​ന​ല്ലേ…​നീ ഞ​ങ്ങ​ളേം കാ​രി​ക്കേ​ച്ച​റാ​ക്കീ​ല്ലേ… തൃ​ശൂ​ർ ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട് ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ മ​ധൂ​സ് എ​ന്ന കെ.​ബി.​മ​ധു​സൂ​ദ​ന​ന്‍റെ കാ​രി​ക്കേ​ച്ച​റു​ക​ൾ ക​ണ്ട് അ​ത്ഭു​ത​ത്തോ​ടെ പ​റ​യു​ന്ന​ത് ഇ​താ​ണ്.

അ​വ​ന​വ​നെ നോ​ക്കി ചി​രി​ക്കു​ക​യെ​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. പ​ല​ർ​ക്കും അ​ത് സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ആ​ർ​ട് ഗാ​ല​റി​യി​ലെ ചു​മ​രു​ക​ളി​ൽ ത​ങ്ങ​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ കാ​ണു​ന്പോ​ൾ അ​വ​ന​വ​നെ ക​ണ്ട് ആ​ന​ന്ദി​ക്കു​ക​യാ​ണ് ആ​ൾ​ക്കൂ​ട്ടം.

വ​ര​മു​ദ്ര 2 എ​ന്ന് പേ​രി​ലു​ള്ള കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​മു​ഖ​രാ​യ​വ​രു​ടെ പ​രി​ചി​ത മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം മ​ധു​സൂ​ദ​ന​ൻ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും പ​രി​ച​യ​ക്കാ​രു​ടേ​യും രൂ​പ​ഭാ​വ​ങ്ങ​ൾ കൂ​ടി കാ​രി​ക്കേ​ച്ച​റാ​ക്കി​യ​തോ​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ സ്റ്റൈ​ൽ ത​ന്നെ മാ​റി.

ത​ങ്ങ​ളു​ടെ ചി​ത്രം ആ​ർ​ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​വെ​ന്ന് കേ​ട്ട് കാ​ണാ​നെ​ത്തി​യ​വ​രും ഏ​റെ. ആ​രു​ടെ​യൊ​ക്കെ കാ​രി​ക്കേ​ച്ച​റു​ക​ളു​ണ്ടെ​ന്ന കാ​ര്യം മ​ധു അ​വ​സാ​ന നി​മി​ഷം വ​രെ സ​സ്പെ​ൻ​സാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
നൂ​റു ക​ണ​ക്കി​ന് കാ​രി​ക്കേ​ച്ച​റു​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി പേ​രു​ണ്ട്.

കൂ​ട്ടു​കാ​ർ മ​ധൂ​സ് വ​ര​ച്ച ത​ങ്ങ​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ​ക്ക് മു​ന്നി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റു ചെ​യ്യു​ന്നു​ണ്ട്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കെ.​ബി.​മ​ധു​സൂ​ദ​ന​ൻ എ​ന്ന മ​ധൂ​സി​ന്‍റെ കാ​രി​ക്കേ​ച്ച​ർ-​കാ​ർ​ട്ടൂ​ണ്‍ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ആ​ർ​ട് ഗാ​ല​റി​യി​ലെ​ത്തു​ന്ന​ത്.

Related posts