‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല്‍ തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി ! അവധിക്കെത്തിയ ഇറ്റലിക്കാര്‍ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോള്‍ ഒക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട്‌ ; വനിതാ കണ്ടക്ടറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു…

കോവിഡ് 19 ഭീതി കേരളത്തില്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരും ജനങ്ങളും മുമ്പോട്ടു നീങ്ങുന്നനത്. പൊതുയിടങ്ങളില്‍ മാസ്‌കും സാനിറ്റൈസറുമൊക്കെ ഉപയോഗിക്കാന്‍ ജനം സൂക്ഷ്മത കാണിക്കുമ്പോള്‍ ചിലരുടെ പ്രവൃത്തികള്‍ കൊറോണ പ്രതിരോധത്തിന് കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ് വനിതാ കണ്ടക്ടര്‍ വിനിതാ വിജയന്‍. ഫേസ്ബുക്കിലൂടെയാണ് വിനിത തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. വിനിതാ വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പേഴ്‌സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല്‍ തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത…

Read More