മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തി​ന് പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജീ​വി​ച്ചി​രി​ക്കെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി യു​പി​യി​ലെ 80കാ​ര​ൻ

ല​ക്നോ: ജീ​വി​ച്ചി​രി​ക്കെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി 80കാ​ര​ൻ. യു​പി ഭാ​ഗ്പ​ത് ജി​ല്ല​യി​ലെ ജോ​ഹ്രി ഗ്രാ​മ​വാ​സി​യാ​യ ബാ​ൽ​ജോ​ർ സിം​ഗ് ആ​ണ് ത‌​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തി​ന് പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ പ​തി​മൂ​ന്നാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ (തെ​ഹ്രി​വി) സം​ഘ​ടി​പ്പി​ച്ച​ത്. ആ​ൺ​മ​ക്ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ക​ളു​ടെ മേ​ൽ അ​നാ​വ​ശ്യ ഭാ​ര​ങ്ങ​ൾ ചു​മ​ത്താ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​മാ​യ തീ​രു​മാ​ന​മെ​ന്ന് ബാ​ൽ​ജോ​ർ ‌പ്ര​തി​ക​രി​ച്ചു. ഗ്രാ​മ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം 900-ല​ധി​കം ആ​ളു​ക​ൾ പ്ര​ത്യേ​ക വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. എ​ട്ടു പാ​ച​ക​കാ​രെ കൊ​ണ്ടു​വ​ന്നാ​ണ് 900 പേ​ര്‍​ക്കാ​യി സ​ദ്യ ഒ​രു​ക്കി​യ​ത്. ഇ​തി​ല്‍ ബ്ര​ഡ് ഫ്രൈ​യും ക​റി​യും മ​ധു​ര​ങ്ങ​ളും അ​ട​ക്ക​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​മ​ര​ണ​ശേ​ഷം ചെ​യ്യേ​ണ്ട പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ​ക്കാ​യി സ്വ​ന്തം ചെ​റു​മ​ക​ൻ മു​കു​ളി​ന്‍റെ ത​ല​യി​ൽ ട​ർ​ബ​ൻ കെ​ട്ടി കു​ടും​ബ​ത്തി​ന്‍റെ ഭാ​വി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ അ​വ​നെ ഏ​ൽ​പ്പി​ച്ച​താ​യി ബാ​ൽ​ജോ​ർ സിം​ഗ് പ​റ​ഞ്ഞു. ത​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി നേ​ര​ത്തെ ത​ന്നെ ചെ​റു​മ​ക​ന്‍റെ പേ​രി​ൽ എ​ഴു​തി​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More