സ്ത്രീ ലൈംഗിക ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് കോവിഡ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും; കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍; പുതിയ പഠനം ഇങ്ങനെ…

കോവിഡ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷകര്‍ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി. ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തി. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന്…

Read More