കോളജ് വിദ്യാര്‍ഥിനിയെ വളച്ചെടുത്തതിനു തൊട്ടു പിന്നാലെ ഒളിച്ചോടി; നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടു; വിവാഹിതനായ യുവാവിന്റെ വേലത്തരങ്ങള്‍ ഇങ്ങനെ…

ഫേസ്ബുക്കിലൂടെ വിദ്യാര്‍ഥിനിയെ വളച്ചെടുത്ത ശേഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശൂര്‍ വിയ്യൂര്‍ വില്ലടത്തുവീട്ടില്‍ സനീഷ്‌കുമാറിനെ (24) ആണു രാമങ്കരി എസ്‌ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയും പിന്നീട് ഇരുവരും ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ വിവാഹിതനാണെന്നും കണ്ടെത്തി. കോളജ് വിദ്യാര്‍ഥിനിയുമായി കഴിഞ്ഞ മാസം 28നാണ് സനീഷ് ഒളിച്ചോടിയത്. പിന്നീട് നാലു ദിവസം കഴിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഈ ദിവസങ്ങളില്‍ പല തവണ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹിതനായ പ്രതി മറ്റു പല സ്ത്രീകളെയും സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചിട്ടുള്ളതായി പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

വലയിലാക്കിയിരുന്നത് വിവാഹമോചിതരെയും പ്രവാസികളുടെ ഭാര്യമാരെയും ! അന്വേഷണം തുടര്‍ന്നാല്‍ നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്ന് പോലീസ്; നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ സഞ്ജു ഒരു ജഗജാലകില്ലാടി

തിരുവനന്തപുരം: നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് അരൂര്‍ പോലീസ് അറസ്റ്റു ചെയ്ത കെഎസ് സഞ്ജു(35) ഒരു ജഗജാലകില്ലാടി. സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്നതില്‍ അതിവിദഗ്ധനായ സഞ്ജുവിന്റെ ബന്ധങ്ങള്‍ കേട്ട് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയ അരൂര്‍ എസ്ഐ മനോജിനേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ വരെ കണ്ണുതള്ളി. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ലാണ് അരൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിവാഹം മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇത്രയും കാലം ‘സൂപ്പര്‍ റോമിയോ’ കളിച്ചു നടന്ന യുവാവാണ് ഒടുവില്‍ ഒരു നഴ്സിന്റെ പരാതിയില്‍ വെട്ടിലായത്. ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത…

Read More