ആഗോള താപനം ഇനിയും വര്‍ധിച്ചാല്‍ ആസന്നമാകുന്നത് ലോകാവസാനം ! ഒട്ടും അയയാതെ ചൈനയും അമേരിക്കയും യൂറോപ്പും മുമ്പോട്ടു പോകുമ്പോള്‍ ലോകത്തിന്റെ നെഞ്ചിടിപ്പ് കൂടുന്നു…

ആഗോളതാപനം ലോകാന്ത്യത്തിന് വഴിവയ്ക്കുമോ ? ഈ ചോദ്യം ഉയര്‍ന്നിട്ട് കാലം കുറേയായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അതിഭീകരമായ അവസ്ഥയിലെത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ പോളണ്ടിലെ കാറ്റോവീറ്റ്‌സയില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടി നിഷ്ഫലമായി. കാര്‍ബണ്‍ പുറംതള്ളലില്‍ യാതൊരു നിയന്ത്രണവും വരുത്താന്‍ ചൈനയും അമേരിക്കയും യൂറോപ്യന്‍യൂണിയനും തയ്യാറാവാഞ്ഞതോടെ മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യരെ കാത്തിരിക്കുന്നത് കൊടിയ ദുരന്തങ്ങളാണ്. പാരീസ് കരാറില്‍ വെള്ളം ചേര്‍ത്തു ദുര്‍ബലമാക്കിയ കാറ്റോവീറ്റ്‌സ് ഉച്ചകോടി ചരിത്രത്തില്‍ കുതിര്‍ന്നലിഞ്ഞു. 24-ാമത്തെ കാലവസ്ഥ ഉച്ചകോടിയ്ക്കാണ് കാറ്റോവീറ്റ്‌സ് വേദിയായത്. ആഗോള താപനില ഒന്നര ഡിഗ്രിയില്‍ കൂടാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു പ്രഥമലക്ഷ്യം. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ കരാറിലാണ് 200 രാജ്യങ്ങളുടെ കൂട്ടായ്മ എത്തിച്ചേര്‍ന്നത്. വികസ്വര രാജ്യങ്ങള്‍ക്കു ലഭിക്കേണ്ട സാമ്പത്തിക സാങ്കേതിക സഹായങ്ങളോ ഉറപ്പാക്കുന്നതിലും കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്(COP)24 എന്ന ഉച്ചകോടി തികഞ്ഞ പരാജയമായി. സമ്പന്നരാജ്യങ്ങള്‍ മൂന്നാംലോകരാജ്യങ്ങളെ കൈവിട്ടപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി…

Read More