ബാധിച്ചിരിക്കുന്നത് കൊറോണ വൈറസെന്നു കണ്ടെത്തിയത് ഈ വനിതാ ഡോക്ടര്‍ ! രോഗബാധിതര്‍ക്കുള്ള ശരിയായ ചികിത്സയും ഏതെന്നു മനസ്സിലാക്കി; ഡോ.സാങ് ലോകത്തിനു മുമ്പില്‍ ഹീറോ ആകുമ്പോള്‍…

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്. വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്സിയാന്‍ ആണ് ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുന്നത്. ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ.സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര്‍ കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്. എക്സറേയില്‍ കടുത്ത ന്യൂമോണിയ ബാധിച്ചതായി…

Read More

ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം തള്ളി പാക്കിസ്ഥാന്‍ ! ഇന്ത്യയെ കണ്ടു പഠിക്കൂ എന്ന് വുഹാനിലെ പാക് വിദ്യാര്‍ഥികള്‍…

ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ദില്ലിയില്‍ എത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാക്കിസ്താന്‍ നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ ഈ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടേത് എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോകളില്‍ പറയുന്നത്. പാക് ഭരണകൂടത്തിന്റെ നിലപാട് വിമര്‍ശിക്കുന്ന നിരവധി…

Read More

കൊറോണ വാഹകരും വവ്വാലുകള്‍ തന്നെയോ ? ചൈനയെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും വവ്വാലുകള്‍ എന്ന് സൂചന…

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ എന്ന് സൂചന. ആരോഗ്യ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലൈന്‍സ് അധ്യക്ഷന്‍ ഡോക്ടര്‍ പീറ്റര്‍ ഡസ്സാക് ആണ് ഈ സംശയം പങ്കുവെച്ചത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത വന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി ചൈനയില്‍ പഠനം നടത്തുകയാണ് ഡോ. ഡസ്സാക്. ”ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പക്ഷേ ഇത് വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാന്‍ മതിയായ തെളിവുകളുണ്ട്. ചൈനയിലെ ഹോര്‍സ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം” ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കപ്പെടുന്നുണ്ട്. സാര്‍സ് (SARS), മേര്‍സ് (MERS) എന്നീ രോഗങ്ങളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്. ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാന്‍ കഴിയും. മാര്‍ബര്‍ഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ,…

Read More

കൊറോണ ദുരന്തം ചൈന ഇരന്നു വാങ്ങിയതോ ? വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്താകമാനമുള്ള വൈറസുകളെ സൂക്ഷിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ച്

നിരവധി ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ദുരന്തം ചൈന വില കൊടുത്തു വാങ്ങിയതോ എന്ന ചോദ്യമുയരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു ചാടിയത്. 2017ലാണ് വുഹാനില്‍ ലാബ് ആരംഭിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാടു നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും ചാടിപ്പോയാല്‍ പണിയാകുമെന്ന് അമേരിക്ക അന്നേ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് എന്നാല്‍ എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന ചൈന ഈ മുന്നറിയിപ്പ് പാടെ അവഗണിച്ചു. ഇത്തരത്തില്‍ ചാടിപ്പോയ വൈറസില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം എന്നാണ് സംശയിക്കപ്പെടുന്നത്. സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാവുകയാണ്. മാരകമായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച്…

Read More