ഭ​ര്‍​ത്താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത് ഭാ​ര്യ​യ്‌​ക്കൊ​പ്പം ശ​യി​ക്കു​ന്ന കാ​മു​ക​നെ ! ബാ​റ്റു കൊ​ണ്ട് അ​ടി​ച്ചു​കൊ​ല്ലാ​ന്‍ ശ്ര​മം; ഒ​ടു​വി​ല്‍ അ​റ​സ്റ്റ്…

കി​ട​പ്പു​മു​റി​യി​ല്‍ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും ബാ​റ്റു കൊ​ണ്ട് അ​ടി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചയു​വാ​വ് പി​ടി​യി​ല്‍. 33കാ​ര​നാ​യ ജോ​ണ്‍ ഡി​മ്മി​ഗ് ആ​ണ് ഭാ​ര്യ​യു​ടെ കാ​മു​ക​നെ ബാ​റ്റു കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​ത്. മു​റി​യി​ലെ​ത്തി​യ ഡി​മ്മി​ഗ് പു​റ​കി​ല്‍ വാ​തി​ല്‍ അ​ട​ച്ച് അ​ക​ത്ത് ക​ട​ന്ന് കാ​മു​ക​നാ​യ യു​വാ​വി​നെ അ​ടി​ച്ച​ത്. ലോ​ഹ​വ​സ്തു​കൊ​ണ്ട് ഡി​മ്മി​ഗ് മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും ഭാ​ര്യ​യു​ടെ കാ​മു​ക​നെ അ​ടി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്, ഡി​മ്മി​ഗ് ബാ​റ്റു​മാ​യി എ​യ​ര്‍​ബി​എ​ന്‍​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്. പി​ന്നീ​ട്, സം​ഭ​വം ന​ട​ന്ന​തി​ന് ശേ​ഷം,ഡി​മ്മി​ഗ് ആ ​യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷം രാ​ത്രി 10 മ​ണി​യോ​ടെ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ഡി​മ്മി​ഗി​ന്റെ ഭാ​ര്യ ബാ​ര്‍​ബ​റ്റോ പോ​ലീ​സി​നെ വി​ളി​ച്ചു. തു​ട​ര്‍​ന്ന് മു​റി​വേ​റ്റ യു​വാ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ത​ന്റെ ഭ​ര്‍​ത്താ​വാ​ണെ​ന്ന് യു​വ​തി അ​വ​കാ​ശ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഡി​മ്മി​ഗി​നെ ചോ​ദ്യം ചെ​യ്തു. പി​ന്നി​ട് ഡി​മ്മി​ഗ് ബാ​റ്റ് സ്വ​ന്ത​മാ​ക്കി​യ​താ​യി സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍…

Read More

ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണത്തില്‍ കോവിഡ് കേസില്‍ ‘കൂടുതല്‍ പ്രതികള്‍’ ! ഈനാംപേച്ചിയും പൂച്ചയും നീര്‍നായയും വവ്വാലിനൊപ്പം പ്രതിപ്പട്ടികയില്‍…

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനും(ഡബ്ല്യു.എച്ച്.ഒ)യും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ലാബില്‍നിന്നു കൊറോണ െവെറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച ഡബ്ല്യു.എച്ച്.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്. അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.…

Read More

കൊറോണ വാഹകരും വവ്വാലുകള്‍ തന്നെയോ ? ചൈനയെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും വവ്വാലുകള്‍ എന്ന് സൂചന…

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ എന്ന് സൂചന. ആരോഗ്യ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലൈന്‍സ് അധ്യക്ഷന്‍ ഡോക്ടര്‍ പീറ്റര്‍ ഡസ്സാക് ആണ് ഈ സംശയം പങ്കുവെച്ചത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത വന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി ചൈനയില്‍ പഠനം നടത്തുകയാണ് ഡോ. ഡസ്സാക്. ”ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പക്ഷേ ഇത് വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാന്‍ മതിയായ തെളിവുകളുണ്ട്. ചൈനയിലെ ഹോര്‍സ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം” ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കപ്പെടുന്നുണ്ട്. സാര്‍സ് (SARS), മേര്‍സ് (MERS) എന്നീ രോഗങ്ങളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്. ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാന്‍ കഴിയും. മാര്‍ബര്‍ഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ,…

Read More