ഫോണ്‍ വാങ്ങിയത് 3000 രൂപ ലോണെടുത്ത് ! ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; ഇസാക് മുണ്ടയുടെ അവിശ്വസനീയ ജീവിത കഥ ഇങ്ങനെ…

ഇപ്പോള്‍ വ്‌ളോഗറുമാരുടെ കാലമാണ്. നിരവധി പേരാണ് യൂട്യൂബ് ചാനലിലൂടെ മികച്ച വരുമാനം നേടുന്നത്. പലരുടെയും ജീവിതമാര്‍ഗം തന്നെ ആയി വ്‌ളോഗിംഗ് മാറിയിരിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, യുട്യൂബിലൂടെ ജീവിതം സുരക്ഷിതമാക്കിയ ഒരാളാണ് ഒഡീഷ സ്വദേശിയായ ഇസാക് മുണ്ട. ലക്ഷങ്ങളാണ് ഇദ്ദേഹം ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത്.

ആദിവാസിയായ ഇസാക്, ഫുഡ് വ്ളോഗര്‍മാരുടെ വീഡിയോകള്‍ കണ്ട് ആകൃഷ്ടനായാണ് യൂട്യൂബില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചത്.

ഒരു പാത്രത്തില്‍ നിറച്ചിരുന്ന ചോറും കറിയും വേഗത്തില്‍ കഴിച്ച്, അവസാനം വെള്ളം കുടിക്കുന്നതായിരുന്നു മുണ്ട ആദ്യമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഇതിന് അഞ്ചുലക്ഷം കാഴ്ചക്കാരുണ്ടായി.

ഇതോടെയാണ് വ്യത്യസ്തമായ വീഡിയോകള്‍ ചെയ്തിടാന്‍ മുണ്ട തീരുമാനിച്ചത്. തുടര്‍ന്ന് മൂവായിരം രൂപ ലോണെടുത്ത് ഒരു ചെറിയ ഫോണ്‍ വാങ്ങി. സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്

ഏഴ് ലക്ഷം വരിക്കാരാണ് മുണ്ടയുടെ ചാനലിനുള്ളത്. ‘2020 ആഗസ്റ്റില്‍ യൂട്യൂബില്‍ നിന്ന് അഞ്ചുലക്ഷം രൂപ ലഭിച്ചു. ലഭിക്കുന്ന പണം കൊണ്ട് ഞാനൊരു വീടുവെച്ചു.

കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കുന്നുണ്ട്.’ഇസാക് പറയുന്നു. എന്തായാലും ഇസാക് മുണ്ടയുടെ കഥ കേട്ട് പലരുടെയും കണ്ണുതള്ളുന്നുണ്ട്.

Related posts

Leave a Comment