ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്‌ളോഗര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടി യൂട്യൂബ് കമ്പനി ! ഡിസംബര്‍ 10ന് പ്രാബല്യത്തില്‍ വരുന്ന യൂട്യൂബിന്റെ പുതിയ നയത്തില്‍ പറയുന്നത്…

സ്വന്തമായി ഒരു യൂട്യൂബ് ചാനലും വ്‌ളോഗര്‍ എന്ന മേല്‍വിലാസവും ആഗ്രഹിക്കാത്തവരായി എത്ര ടെക്്പ്രേമികള്‍ കാണും ? എല്ലാ മാസവും അക്കൗണ്ടിലേക്ക് പണം വരുമ്പോള്‍ യൂട്യൂബിനെ ജീവനെപ്പോലെ സ്‌നേഹിച്ച വ്‌ളോഗര്‍മാരുടെ നെഞ്ചിലാണ് കമ്പനി കുത്തുന്നത്. ഇന്നല്ലെങ്കില്‍ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാര്‍ന്ന വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് യൂട്യൂബിന്റെ പുതിയ പ്രഖ്യാപനം. ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകള്‍ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും. ഡിസംബര്‍ 10നു പ്രാബല്യത്തില്‍ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകള്‍ അവര്‍ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് കമ്പനി. അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിനു കീഴിലാണ് വ്‌ളോഗര്‍മാര്‍ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങള്‍…

Read More