ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സിം​ഹ​ത്തെ വെ​ടി​വ​ച്ചു കൊ​ന്ന് ക്രൂ​ര​ത; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം

കി​ട​ന്നു​റ​ങ്ങു​ന്ന സിം​ഹ​ത്തെ വേ​ട്ട​ക്കാ​ര​ൻ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. “പ്രൊ​ട്ട​ക്ട് ഓ​ൾ വൈ​ൽ​ഡ് ലൈഫ്’ എന്ന ട്വിറ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​ത്തു കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സിം​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ആ​ദ്യ​ത്തെ വെ​ടി​യു​ണ്ട തു​ള​ച്ചു ക​യ​റി​യ​പ്പോ​ൾ വേ​ദ​ന​യി​ൽ പു​ള​ഞ്ഞ സിം​ഹം എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ ത​ല​യു​യ​ർ​ത്തി അ​ല​റി ക​ര​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ചാ​ടി എ​ണീ​റ്റ​പ്പോ​ഴേ​ക്കും ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും വെ​ടി​യു​ണ്ട​യും സിം​ഹ​ത്തി​ൽ ത​റ​ച്ചു. ഇ​തോ​ടെ ജീ​വ​ൻ പോ​യ സിം​ഹം നി​ല​ത്തേ​ക്കു വീ​ഴു​ക​യും ചെ​യ്തു.

വെ​ടി​യു​തി​ർ​ത്ത​യാ​ൾ​ക്ക്, സ​മീ​പം നി​ന്ന​യാ​ൾ ഹ​സ്ത​ദാ​നം ന​ൽ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മാ​ത്ര​മ​ല്ല ജീ​വ​നി​ല്ലാ​തെ നി​ല​ത്തു കി​ട​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ത​ട്ടു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് ഈ ​വീ​ഡി​യോ. ഇ​ത്ത​രം ക്രൂ​ര​കൃ​ത്യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts