കോ​വി​ഡ് -19: താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചു; ലോ​ക​ത്താ​ക​മാ​നം ഇ​തു​വ​രെ മ​രി​ച്ച​ത് 7,007 പേര്‌

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചു. ഈ ​മാ​സം 31 വ​രെ​യാ​ണ് അ​ട​ച്ച​ത്.

രാ​ജ്യ​ത്ത് സ്കൂ​ളു​ക​ളും സി​നി​മ തീ​യ​റ്റ​റു​ക​ളും കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു അ​ട​ച്ചി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 114 ആ​യി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ണ്ടു പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ലോ​ക​ത്താ​ക​മാ​നം 7,007 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 1,75,536 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ലാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്. 2158 പേ​ർ ഇ​തു​വ​രെ ഇ​വി​ടെ മ​രി​ച്ചു. 28,000 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 145 രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment