പൂ​ക്കി സ്റ്റൈ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യി​ലെ മും​ബൈ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി വീ​ഡി​യോ

നീ​റ്റ് യു​ജി​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ സി​ജെ​പി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

പോലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ധൈ​ര്യ​ത്തോ​ടെ നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രാ​ണ് ക​ണ്ട​ത്. ഇ​തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധേ​യം. വി​നോ​ദ് ക​ലു​ഖെ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. മും​ബൈ
പോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​ണ് അ​ദ്ദേ​ഹം. ശ്രേ​യ എ​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ് വി​നോ​ദി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ശി​വാ​ജി പാ​ർ​ക്കി​ൽ നി​ന്ന് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ശ്രേ​യ. സ​മീ​പ​ത്ത് പൊ​ലീ​സ് യൂ​ണി​ഫോ​മി​ൽ വി​നോ​ദു​മു​ണ്ട്. ക്യാ​മ​റ ത​നി​ക്ക് നേ​രെ തി​രി​യു​ന്ന​ത് ക​ണ്ട് നാ​ണ​ത്തോ​ടെ പു​ഞ്ചി​രി​ക്കു​ന്ന വി​നോ​ദി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഈ ​ചി​രി​യാ​ണ് കാ​ഴ്‌​ച​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. പ​ല​രും ഇ​ദ്ദേ​ഹ​ത്തെ ‘പൂ​ക്കി പൊ​ലീ​സ്’ എ​ന്നാ​ണ് ക​മ​ന്‍റു​ക​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

യു​വ​തി വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ച രീ​തി​യെ പ​ല​രും പ്ര​ശം​സി​ച്ചു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി നി​ധി പ​വാ​ർ എ​ന്ന ക്രി​യേ​റ്റ​ർ മ​റ്റൊ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചു. നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​വീ​ഡി​യോ​ക്ക് ലൈ​ക്ക് ചെ​യ്‌​ത​ത്.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ചെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment