കോവിഡില്‍ നിന്നു മുക്തി നേടി തമന്ന ഭാട്ടിയ ! താരത്തെ വീട്ടുകാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു…

തെന്നിന്ത്യന്‍ സിനിമയിലെ താരറാണി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് ബാധിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗവിമുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ വിവരം ആരാധകരോടു പങ്കുവെച്ചിരിക്കുകയാണ് താരം.

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്‌ളാറ്റിലുമായി ക്വാറന്റൈനില്‍ തുടരുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്ന് വീട്ടിലേക്ക് സുഖം പ്രാപിച്ച ശേഷം മടങ്ങുന്ന തമന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതേസമയം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ തമന്നയെ സ്വീകരിക്കുന്ന വീഡിയോയായുമായാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. തമന്നയ്ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വളരെ വൈകാരികമായ സ്വീകരണമാണ് കിട്ടിയത്.

സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഒക്ടോബര്‍ അഞ്ചിനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചത്.

തമന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല തമന്ന.

‘കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്‌നത്തില്‍ നിന്ന് ഞാന്‍ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങള്‍ സെല്‍ഫ് ഐസൊലേഷന്റെതാണ്’ എന്നുമായിരുന്നു കോവിഡ് പോസിറ്റീവ് ആയപ്പോള്‍ തമന്ന പറഞ്ഞത്.

Related posts

Leave a Comment