ടാറ്റാ സ്റ്റീൽ വലിയ ഏറ്റെടുക്കലിന്

മും​ബൈ: ടാ​റ്റാ സ്റ്റീ​ൽ വ​ന്പ​ൻ ഏ​റ്റെ​ടു​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ന്നു. ക​ട​ക്കെ​ണി​യി​ലാ​യ ര​ണ്ടു സ്റ്റീ​ൽ ക​ന്പ​നി​ക​ളെ (ഭൂ​ഷ​ൻ സ്റ്റീ​ലും ഭൂ​ഷ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ലും) ഏ​റ്റെ​ടു​ക്കാ​നാ​ണു നീ​ക്കം. എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ടാ​റ്റാ ഗ്രൂ​പ്പ് മേ​ധാ​വി​യാ​യ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ന​ട​പ​ടി​യാ​ണി​ത്. മൊ​ത്തം 60,000 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കെ​ണി​യി​ലാ​യ ഇ​വ ര​ണ്ടുംകൂ​ടി വാ​ങ്ങാ​ൻ മു​ട​ക്കു​ക.

ഈ ​ക​ന്പ​നി​ക​ൾ നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി(​എ​ൻ​സി​എ​ൽ​ടി)​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക​ന്പ​നി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ വി​ളി​ച്ച​പ്പോ​ഴാ​ണു ടാ​റ്റാ സ്റ്റീ​ൽ ര​ണ്ടി​നും താ​ത്പ​ര്യ​മ​റി​യി​ച്ച​ത്. മ​റ്റു ക​ന്പ​നി​ക​ൾ ഓ​ഫ​ർ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ടാ​റ്റാ ന​ൽ​കും.

ര​ണ്ടും കൂ​ടി വ​ർ​ഷം 88 ല​ക്ഷം ട​ൺ സ്റ്റീ​ൽ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ണ്ട്. ഇ​വ ഏ​റ്റെ​ടു​ത്തു ക​ഴി​യു​ന്പോ​ൾ ടാ​റ്റാ സ്റ്റീ​ലി​ന്‍റെ ശേ​ഷി 218 ല​ക്ഷം ട​ൺ ആ​യി ഉ​യ​രും. ഇ​തോ​ടെ സ്റ്റീ​ൽ അ​ഥോ​റി​റ്റി (സെ​യി​ൽ)​യേ​ക്കാ​ൾ ശേ​ഷി​യു​ള്ള​താ​കും ടാ​റ്റാ സ്റ്റീ​ൽ. ഭൂ​ഷ​ൻ പ​വ​റി​ന് 720 മെ​ഗാ​വാ​ട്ടി​ന്‍റെ താ​പ​വൈ​ദ്യു​ത നി​ല​യ​മു​ണ്ട്.

സിം​ഗാ​ൾ​മാ​രു​ടേ​താ​ണു ഭൂ​ഷ​ൻ ഗ്രൂ​പ്പ്. എ​ന്നാ​ൽ ഭൂ​ഷ​ൻ സ്റ്റീ​ലും ഭൂ​ഷ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ലും ര​ണ്ടു ശാ​ഖ​ക​ളു​ടേ​താ​ണ്. ഉ​ട​മ​ക​ൾ ത​മ്മി​ൽ യോ​ജി​പ്പു​മി​ല്ല.56,000 കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ള്ള ഭൂ​ഷ​ൻ സ്റ്റീ​ലി​ന് 35,000 കോ​ടി രൂ​പ​യാ​ണു ടാ​റ്റാ മു​ട​ക്കു​ക. ജി​ൻ​ഡ​ൽ സൗ​ത്ത് വെ​സ്റ്റ് (ജെ​എ​സ്ഡ​ബ്ല്യു) 29,500 കോ​ടി മു​ട​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു. ഭൂ​ഷ​ൻ പ​വ​റി​ന് ടാ​റ്റാ 24,500 കോ​ടി മു​ട​ക്കും. ജെ​എ​സ്ഡ​ബ്ല്യു 13,000 കോ​ടി​യാ​ണ് ഓ​ഫ​ർ ചെ​യ്ത​ത്.

ല​യ​നം ക​ഴി​യു​ന്പോ​ൾ ഫ്ളാ​റ്റ് സ്റ്റീ​ൽ ഉ​ത്പ​ന്ന വി​പ​ണി​യി​ൽ ടാ​റ്റാ​യു​ടെ പ​ങ്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​കും. ഇ​തു​മൂ​ലം കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി വേ​ണ്ടി​വ​രും ഏ​റ്റെ​ടു​ക്ക​ലി​ന്. പ്ര​മു​ഖ വാ​ഹ​നനി​ർ​മാ​താ​ക്ക​ൾ​ക്ക് ഫ്ളാ​റ്റ് സ്റ്റീ​ൽ ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ഭൂ​ഷ​ൻ സ്റ്റീ​ലി​ന് ഹ​രി​യാ​ന​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും വാ​ഹ​നനി​ർ​മാ​താ​ക്ക​ൾ​ക്കു സ​മീ​പം പ്ലാ​ന്‍റു​ക​ൾ ഉ​ണ്ട്.

ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ടാ​റ്റാ സ്റ്റീ​ലി​ന്‍റെ ക​ട​ബാ​ധ്യ​ത ഒ​രു ല​ക്ഷം കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​കും. അ​തു വ​ലി​യ ബാ​ധ്യ​ത​യാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണു ടാ​റ്റാ ഗ്രൂ​പ്പ്. ടാ​റ്റാ സ്റ്റീ​ൽ ഓ​ഹ​രി​ക​ൾ​ക്ക് ഇ​ന്ന​ലെ ആ​റു​ശ​ത​മാ​നം വി​ല താ​ണു. ഭൂ​ഷ​ൻ സ്റ്റീ​ലി​ന് 20 ശ​ത​മാ​നം ഉ​യ​ർ​ച്ച​യു​ണ്ടാ​യി.

Related posts