ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഇ ​പാ​സ് ! വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു; ആവശ്യമായ രേഖകളും അപേക്ഷ സമര്‍പ്പിക്കേണ്ടവിധവും ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഇ ​പാ​സ് ന​ൽ​കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

https://pass.bsafe.kerala.gov.in/ എ​ന്ന​താ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ ലി​ങ്ക്.

പാ​സ് ല​ഭി​ക്കാ​ൻ യാ​ത്ര​ക്കാ​ർ പേ​ര്, മേ​ല്‍​വി​ലാ​സം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ, സ​ഹ​യാ​ത്രി​ക​ന്‍റെ പേ​ര്, യാ​ത്ര പോ​കേ​ണ്ട​തും തി​രി​ച്ചു വ​രേ​ണ്ട​തു​മാ​യ സ്ഥ​ലം, തീ​യ​തി, സ​മ​യം, മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ർ, ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ല്‍​കി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

ഈ ​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ യോ​ഗ്യ​മാ​യ അ​പേ​ക്ഷ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യു​ള്ളു.

അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ​യു​ടെ വിവരങ്ങൾ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ർ, ജ​ന​ന തീ​യ​തി എ​ന്നി​വ ന​ല്‍​കി പ​രി​ശോ​ധി​ക്കാം.

അ​നു​മ​തി ല​ഭി​ച്ച പാ​സ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്തോ ഉ​പ​യോ​ഗി​ക്കാം. യാ​ത്ര ചെ​യ്യു​മ്പോ​ൾ പാ​സി​നൊ​പ്പം തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡും കൈ​വ​ശം ക​രു​ത​ണം.

Related posts

Leave a Comment