കിട്ടിയ ഗ്യാപ്പില്‍ തൃശൂര്‍ പൂരത്തെയും, തൃശൂരുകാരേയും കുറ്റം പറഞ്ഞു നടക്കുന്നരെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്..! പൂ​രം ജോ​ജി ട്രോ​ള്‍ വൈ​റ​ല്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം ട്രോ​ള​ന്‍​മാ​ര്‍​ക്കു പൂ​ര​ക്കാ​ല​മാ​ണ്. പൂ​രം ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും അ​വ്യ​ക്ത​ത​ക​ളും ട്രോ​ള​ന്‍​മാ​ര്‍ ആ​ഘോ​ഷ​മാ​ക്കു​മ്പോ​ള്‍ ട്രോ​ള്‍ തൃ​ശൂ​രി​ന്‍റെ പൂ​രം ജോ​ജി ട്രോ​ള്‍ വൈ​റ​ലാ​യി.

തൃ​ശൂ​ര്‍​ പൂ​ര​ത്തേ​യും തൃ​ശൂ​ര്‍​ക്കാ​രേ​യും വി​മ​ര്‍​ശി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് ട്രോ​ള്‍ തൃ​ശൂ​ര്‍ ത​ങ്ങ​ളു​ടെ ജോ​ജി ട്രോ​ളി​ലൂ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പു​തി​യ സി​നി​മ ജോ​ജി​യി​ലെ ഏ​റ്റ​വും ഹി​റ്റ് സീ​നു​ക​ളി​ലൊ​ന്നാ​യ ബാ​ബു​രാ​ജി​ന്‍റെ കി​ടു ഡ​യ​ലോ​ഗാ​ണ് ട്രോ​ള്‍ തൃ​ശൂ​ര്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കി​ട്ടി​യ ഗ്യാ​പ്പി​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തേ​യും തൃ​ശൂ​ര്‍​ക്കാ​രേ​യും കു​റ്റം പ​റ​ഞ്ഞുന​ട​ക്കു​ന്ന​വ​രെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​രം​ഭി​ക്കു​ന്ന ഡ​യ​ലോ​ഗാ​ണ് ട്രോ​ളി​ല്‍.

അ​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. ഇ​നി അ​ങ്ങ​നെ പ​റഞ്ഞുന​ട​ക്കു​ന്ന​വ​രെ ഞ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യും കാ​യി​ക​മാ​യും നേ​രി​ടും എ​ന്ന സി​നി​മാ ഡ​യ​ലോ​ഗ് അ​തു​പോ​ലെ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​തി​പ്പോ ഫേസ്ബു​ക്കി​ലി​രു​ന്നു ക​ണകൊ​ണ പ​റ​യു​ന്ന​വ​രാ​യാ​ലും ചാ​ന​ലി​ല്‍ ഇ​രു​ന്നു താ​ള​ത്തി​ല്‍ പ​റ​യു​ന്ന​വ​രാ​യാ​ലും ശ​രി എ​ന്ന താ​ക്കീ​തോ​ടെ​യാ​ണ് ട്രോ​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

 

Related posts

Leave a Comment