പരീക്ഷയിലെ ആള്‍മാറാട്ടം! അധ്യാപകര്‍ ‘പരിധിയ്ക്ക് പുറത്ത്’; മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലെന്ന് സൂചന

മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​രു​ടെ അ​റ​സ്റ്റ് വൈ​കു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം പോലീസ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് ഒ​ൻ​പ​ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ എ​ഴു​തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ എ​വി​ടെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രൂ.

ഇ​ത് ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​വും പോലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി​യി​ൽ അ​ഡ്വ. അ​ശോ​ക​ൻ മു​ഖേ​ന അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 23 ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഭ​ര​ണ​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ അ​ധ്യാ​പ​ക​രു​ടെ അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

നി​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യ കെ. ​റ​സി​യ, ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ​രീ​ക്ഷ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, ചേ​ന്ന​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ പി.​കെ ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട പ​രീ​ക്ഷ ഡെ​പ്യ​ട്ടി ചീ​ഫ് പി.​കെ. ഫൈ​സ​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന വാ​ദ​വു​മാ​യി അ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പിടിഎ ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്ന നി​ല​യി​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​വ​റി​ലാ​ക്കി സീ​ൽ ചെ​യ്ത് ന​ൽ​കു​ക മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യെ​ന്നും തു​ട​ർ​ന്ന് വ​രു​ന്ന ക്ര​മ​ക്കേ​ടി​ന് ഇ​യാ​ൾ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നു​മാ​ണ് പിടിഎ ക​മ്മി​റ്റി​യു​ടെ വാ​ദം. രേ​ഖ തി​രു​ത്ത​ൽ, ആ​ൾ​മാ​റാ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts