അധ്യാപകർ വി​ദ്യാ​ർ​ഥി​ക​ളെ ക​ഠി​ന​മാ​യി  ശി​ക്ഷി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റമെന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ

പാലക്കാട് : സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ഠി​ന​മാ​യി ശി​ക്ഷി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും അ​ത്ത​രം കേ​സു​ക​ളി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം സി.​ജെ.​ആ​ന്‍റ​ണി പ​റ​ഞ്ഞു.

ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ സി​റ്റി​ങി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചു​ന​ങ്ങാ​ടു​ള​ള ഒ​രു സ്വ​കാ​ര്യ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​നം​ഗം ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. പ​രാ​തി തു​ട​ർ​ന​ട​പ​ടി​ക്കാ​യി പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വ​ല്ല​പ്പു​ഴ​യി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ൽ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ, അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലെ ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച മൊ​ത്തം 14 പ​രാ​തി​ക​ളും സി​റ്റി​ങി​ൽ പ​രി​ഹ​രി​ച്ചു. പു​തു​താ​യി ല​ഭി​ച്ച ര​ണ്ട് പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റി​ങി​ൽ പ​രി​ഗ​ണി​ക്കും. ക​മ്മീ​ഷ​ൻ അം​ഗം എ​ൻ.​ശ്രീ​ല മേ​നോ​ൻ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ആ​ന​ന്ദ​ൻ, ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജോ​ർ​ജ് പു​ത്ത​ൻ​ചി​റ എ​ന്നി​വ​ർ സി​റ്റി​ങി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​വും ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ​ത​ല ബാ​ല​സം​ര​ക്ഷ​ണ സ​മി​തി​ക​ൾ (ഡി.​സി.​പി.​സി) രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് അ​നു​പൂ​ര​ക​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ വി​ല്ലേ​ജ് ബാ​ല​സം​ര​ക്ഷ​ണ സ​മി​തി​ക​ളും (വി.​സി.​പി.​സി) പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും.​

സം​സ്ഥാ​ന ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ചെ​യ​ർ​മാ​ൻ ജി​ല്ലാ ക​ല​ക്ട​റു​മാ​ണ്. ന​വം​ബ​റി​ലാ​ണ് ജി​ല്ലാ​ത​ല​സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം. ബാ​ല​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

ക​മ്മീ​ഷ​നെ സം​ബോ​ധ​ന ചെ​യ്ത് വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ, വാ​ൻ റോ​സ് ജ​ങ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം 695034 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ പരാതികളും നിർദേശങ്ങളും സ​മ​ർ​പ്പി​ക്കാം. ഇ​തി​ന് അ​പേ​ക്ഷാ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0471-2326603, 2326604.

Related posts