വാ​ഹ​നാ​പ​ക​ടം കു​റ​വു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ  പ​ട്ടി​ക​യി​ൽ കോ​യ​മ്പ​ത്തൂ​ർ ഒ​ന്നാ​മ​ത്

കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​വു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോ​യ​ന്പ​ത്തൂ​ർ ഒ​ന്നാ​മ​തെ​ന്ന് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ 232 വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ് കോ​വൈ​യി​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 122 അ​പ​ക​ട​മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 47 ശ​ത​മാ​നം കു​റ​വ് അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ത് 55 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.ത​മി​ഴ്നാ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​വു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോ​യ​ന്പ​ത്തൂ​ർ മു​ന്നി​ലാ​ണ്. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഇ​നി​യും കു​റ​യ്ക്കു​ന്ന​തി​നു എ​ല്ലാ​ശ്ര​മ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Related posts