കൂത്താട്ടുകുളത്ത് ബിഎസ്എന്‍എല്‍ ഫോണുകള്‍ നിലച്ചു

bsnlകൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബിഎസ്എന്‍എല്‍ ഫോണുകളുടെ പ്രവര്‍ത്തനം നിലച്ചു. പരാതികള്‍ക്ക് പരിഹാരം ഇല്ല. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും ടെലഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.

അമ്പലംകുന്ന് മുതല്‍ ബാപ്പുജി ജംഗ്ഷന്‍വരെയുള്ള ഭാഗത്ത് പല സ്ഥലങ്ങളിലും ഇതുവരെ വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി. പല വീടുകളിലും ടെലഫോണ്‍ കണക്ഷനുകളോടൊപ്പം ബ്രോഡ്ബാന്റ് കണക്ഷനുകളും കിട്ടാത്ത അവസ്ഥയാണ്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതും പഠിക്കുന്നവരുമായ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും മൂന്നു മാസമായി ഈ അവസ്ഥ തുടരുകയാണെന്നും പരാതിക്കാര്‍ പറയുന്നു. പല വീടുകളിലും ഉള്ള വൃദ്ധദമ്പതിമാര്‍ വീടുകളിലെ ടെലഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ട വിവരം അറിയുന്നില്ല. പലപ്പോഴും നാട്ടിലുള്ള മാതാപിതാക്കളെ ലാന്‍ഡ് ഫോണില്‍ വിളിച്ച് കിട്ടാതാകുമ്പോള്‍ അടുത്തുള്ള ബന്ധുക്കളെയോ അയല്‍ക്കാരെയോ മൊബൈലില്‍ വിളിച്ച് സംഭവം തിരക്കുന്ന സംഭവങ്ങളും ഉ|ാകുന്നു|്.

ഫോണുകളുടെയും ബ്രോഡ്ബാന്റ് കണക്ഷനുകളുടെയും നിശ്ചലാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായി ബിഎസ്എന്‍എല്‍ ഓഫീസില്‍ എത്തുന്ന പരാതിക്കാര്‍ക്ക് വളരെ മോശമായ മറുപടിയാണ് ലഭിക്കുന്നത്.

“മറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാവര്‍ക്കും ഇത്തരത്തിലുള്ള കഷ്ടപ്പാട് സഹിക്കാം. എന്തുകൊ|് താങ്കള്‍ക്ക് മാത്രം കഴിയുന്നില്ല.തന്റെ കാര്യം മാത്രം നടക്കണമെന്ന മനോഭാവം മാറ്റണം’ ഇത്തരത്തിലുള്ള മറുപടി ആണ് ബിഎസ്എന്‍എല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഒരു പരാതിക്കാരനോട് പറഞ്ഞത്.

ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ അവസാനിപ്പിച്ച് ടെലഫോണ്‍ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കണമെന്ന് പരാതിക്കാര്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു.

Related posts