പറക്കോട്ടുകാവ് താലപ്പൊലി​യു​ടെ വ​ര​വ​റി​യി​ച്ച് വി​ല്വാ​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ പൂ​മ​ര​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞു

തി​രു​വി​ല്വാ​മ​ല: താ​ല​പ്പൊ​ലി​യു​ടെ വ​ര​വ​റി​യി​ച്ച് വി​ല്വാ​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ പൂ​മ​ര​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞു. കാ​വ് പ​രി​സ​ര​ത്തും ഭ​ഗ​വ​തി​ച്ചി​റ​യ്ക്കു സ​മീ​പ​വു​മു​ള്ള പൂ​മ​ര​ങ്ങ​ളാ​ണ് നി​റ​യെ പൂ​ത്ത് ചു​വ​പ്പ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്.

താ​ല​പ്പൊ​ലി​ദി​വ​സം എ​ഴു​ന്ന​ള്ളി​പ്പി​നൊ​പ്പം വേ​ഷം കെ​ട്ടു​ന്ന ക​രി​വേ​ഷ​ങ്ങ​ൾ പൂ​മ​ര​ത്തി​ന്‍റെ പൂ​വു​കൊ​ണ്ടു​ള്ള മാ​ല​യാ​ണ് അ​ണി​യു​ക. ഭ​ഗ​വ​തി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന ഈ ​ചു​വ​ന്ന പു​ഷ്പ​ങ്ങ​ളാ​ണ് പ​റ​വ​യ്പ്പി​നും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. തൊ​ല​പ്പൊ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ ദേ​ശ​ക്ക​മ്മി​റ്റി​ക​ൾ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി.

ഞാ​യ​റാ​ഴ്ച താ​ല​പ്പൊ​ലി ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ന്ന​തോ​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലെ​ത്തും. പി​റ്റേ​ന്നു​മു​ത​ൽ ഉ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് പൂ​ത​ൻ, തി​റ, നാ​യാ​ടി​ക​ൾ എ​ന്നി​വ ത​ട്ട​ക​ത്തെ വീ​ടു​ക​ളി​ലെ​ത്തും. ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ഷ​മി​ട്ട് വ​രു​ന്ന ഇ​വ​രു​ടെ ചു​വ​ടു​വെ​ച്ചു​ള്ള ക​ളി കു​ട്ടി​ക​ൾ​ക്കെ​ന്ന​പോ​ലെ മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ്യ​മാ​ണ്.
ഞായറാഴ്ച കൊടിയേറും

Related posts