ആറാട്ടിന് ആനയും ആളുമില്ല;  താ​ണി​ക്കു​ടം പു​ഴ ക​ര​ക​വി​ഞ്ഞ് ഒഴുകിയെത്തിയാൽ താ​ണി​ക്കു​ട​ത്ത​മ്മ​യ്ക്ക് ആ​റാ​ട്ട്

 

സ്വ​ന്തം ലേ​ഖ​ക​ൻ
വി​യ്യൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യൊ​ഴു​കി​യെ​ത്തി​ യ​പ്പോ​ൾ താ​ണി​ക്കു​ട​ത്ത​മ്മ​യ്ക്ക് ആ​റാ​ട്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെത​ന്നെ താ​ണി​ക്കു​ടം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു വെ​ള്ളം ഒ​ഴു​കി​ യെ​ത്തി​യി​രു​ന്നു.

രാ​ത്രി​യോ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ക്ഷേ​ത്ര​ത്തി​നെ ചു​റ്റി ഒ​ഴു​കു​ന്ന താ​ണി​ക്കു​ടം പു​ഴ ക​ര​ക​വി​ഞ്ഞു ക്ഷേ​ത്ര​ത്തി​ലേ​ക്കൊ​ഴു​കി വി​ഗ്ര​ഹം മൂ​ടു​ന്പോ​ഴാ​ണ് ഇ​വി​ടെ ആ​റാ​ട്ട് ന​ട​ക്കു​ക.

എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ താ​ണി​ക്കു​ട​ത്ത​മ്മ​യ്ക്ക് ആ​റാ​ട്ടു പ​തി​വാ​ണ്. ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ആ​റാ​ട്ടു ന​ട​ക്കാ​റു​ണ്ട്.

ഇ​ക്കു​റി ചൊ​വ്വാ​ഴ്ച രാ​ത്രി ക​യ​റി​യ വെ​ള്ളം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​കു​ന്പോ​ഴേ​ക്കും ഇ​റ​ങ്ങി​യി​രു​ന്നു.രാ​വി​ലെ ന​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണു രാ​ത്രി ആ​റാ​ട്ടു ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്.

രാ​വി​ലെ​യാ​യ​പ്പോ​ഴേ​ക്കും വെ​ള്ളം ന​ല്ല പോ​ലെ ഇ​റ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ആ​റാ​ട്ടു ന​ട​ന്ന​ത​റി​ഞ്ഞ് നി​ര​വ​ധി ഭ​ക്ത​ർ താ​ണി​ക്കു​ട​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment