ഞാന്‍ ലെസ്ബിയനാണെന്ന് പറഞ്ഞത് പച്ചക്കള്ളം ! പൊള്ളയായ ആരോപണങ്ങള്‍ നടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല; രാഖി സാവന്തിന് തനുശ്രീ ദത്ത നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ…

തനിക്കെതിരേ ബലാല്‍സംഗ ആരോപണമുന്നയിച്ച രാഖി സാവന്തിന് ചുട്ട മറുപടിയുമായി തനുശ്രീ ദത്ത. നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനു പിന്നാലെ തനുശ്രീ ലെസ്ബിയനാണെന്നും പല തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് നടി രാഖി സാവന്ത് രംഗത്തെത്തിയത്. എന്നാല്‍ രാഖിയ്ക്ക് ചുട്ടമറുപടിയുമായാണ് തനുശ്രീ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു.പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാര്‍ പുരസ്‌കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി. നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

Related posts