അഴിമതിയും, നിർമാണത്തിലെ അപാകതയും; ഭാ​ര​ത​പ്പുഴ​യി​ല്‍ പ​തി​ന​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഷൊ​ര്‍​ണൂ​ര്‍ ചെ​റു​തു​രു​ത്തി ത​ട​യ​ണ ത​ക​ര്‍​ന്നു

ഷൊ​ര്‍​ണൂര്‍: ഭാ​ര​ത​പ്പുഴ​യി​ല്‍ നി​ര്‍​മി​ച്ച ഷൊ​ര്‍​ണൂ​ര്‍- ചെ​റു​തു​രു​ത്തി ത​ട​യ​ണ ത​ക​ര്‍​ന്നു. ത​ട​യ​ണ കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്ന പു​ഴ​യി​ലെ ജ​ല​മെ​ല്ലാം ന​ഷ്ട​മാ​യി. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​കാ​ല​ത്തി​ല്‍ ത​ട​യ​ണ ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​ത്. പ​തി​ന​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ​യു​ടെ ചെ​റു​തു​രു​ത്തി ഭാ​ഗ​ത്തെ പാ​ർശ്വ​ഭി​ത്തി​യാ​ണ് ത​ക​ര്‍​ന്ന​ത്.

ര​ണ്ടു പ്ര​ള​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ത​ട​യ​ണ​യി​ല്‍ മ​ണ​ലും ചെ​ളി​യും നി​റഞ്ഞിരുന്നു. ര​ണ്ടു​വ​ര്‍​ഷം​മു​മ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത ത​ട​യ​ണ വ​ള്ള​ത്തോ​ള്‍​ന​ഗ​ര്‍ ഷൊ​ര്‍​ണൂ​ര്‍ ത​ദ്ദേശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള​സ്രോ​ത​സാ​യി​രു​ന്നു.

നി​ര്‍​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നു. അ​തേ​സ​മ​യം ത​ട​യ​ണ​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ത്ത​താ​ണോ​യെ​ന്നും സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടുകൂ​ടി​യാ​ണ് പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന് വെ​ള്ളം ഒ​ഴു​കിപ്പോ​കു​ന്ന കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെട്ട​ത്. ഇ​വ​ര്‍ ഉ​ട​നേത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ജ​ല​മെ​ങ്കി​ലും ത​ട​ഞ്ഞു​നി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​നും ആ​രും ത​യാ​റാ​യി​ല്ല.

Related posts

Leave a Comment