വി​ദേ​ശ​ത്തേ​ക്ക് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​വു​ന്ന​വരുടെ ശ്രദ്ധയ്ക്ക്..! ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ്രൈ​വിം​ഗ് ലൈ​ന്‍​സി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​കം. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​വു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഓ​ട്ടോ ​മൊ​ബൈല്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും മ​റ്റും പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ കി​ട്ടു​ന്ന ലൈ​സ​ന്‍​സ് അം​ഗീ​കൃ​ത​മാ​ണോ എ​ന്ന് ഓ​രോ രാ​ജ്യ​ത്തും പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യൂ​വെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്ന​താ​യും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജോ​യി​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് പു​ത്ത​ല​ത്ത് രാ​ഷ്ട്ര​ദീ​പി​കയോ​ട് പ​റ​ഞ്ഞു.

നി​യ​മാ​നു​സൃ​ത​മാ​യ രീ​തി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ ഏ​തെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള സാ​ധു​വാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ള്ള​യാ​ളി​ന് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് പെ​ര്‍​മി​റ്റി​ന് (ഐ​ഡി​പി) അ​പേ​ക്ഷി​ക്കാം.

ഈ ​വ​ഴി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും അ​വ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന കാ​ല​യ​ള​വ് വ​രെ ഐ​ഡി​പി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കാം.

കാ​ലാ​വ​ധി​യ്ക്കുശേ​ഷം ഐ​ഡി​പി ഓ​ണ്‍​ലൈ​ന്‍ വ​ഴി പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഓ​രോ രാ​ജ്യ​ത്തെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നി​യ​മ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണ്. അ​തി​നാ​ല്‍ എ​വി​ടെ​യാ​ണോ പോ​കു​ന്ന​ത് അ​വി​ട​ത്തെ നി​യ​മ​ങ്ങ​ള്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു മു​ന്‍​പ് മ​ന​സി​ലാ​ക്കി​യി​രി​ക്ക​ണം.

ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ആ​റു മാ​സം വ​രെ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ ഇ​തുമാ​ത്രം കൊ​ണ്ട് നി​യ​മ​പ​ര​മാ​യ പൂ​ര്‍​ണ സു​ര​ക്ഷി​ത​ത്വം കി​ട്ട​ണ​മെ​ന്നി​ല്ല.

അ​തേ​സ​മ​യം ഇ​ന്ത്യ​യി​ല്‍ നി​ന്നു ത​ന്നെ സ്വ​ന്ത​മാ​ക്കാ​വു​ന്ന ഐ​ഡി​പി​യു​ണ്ടെ​ങ്കി​ല്‍ നി​ശ്ചി​ത കാ​ല​യ​ള​വ് വ​രെ വി​ദേ​ശ​ത്ത് വാ​ഹ​നം ഓ​ടി​ക്കാം.

ഇ​ന്ത്യ​യി​ല്‍ ഏ​തെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള സാ​ധു​വാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ള്ള​യാ​ളി​ന് ഐ​ഡി​പി​ക്ക് അ​പേ​ക്ഷി​ക്കാം. ‌

അ​പേ​ക്ഷ​ക​ന്‍റെ മേ​ല്‍​വി​ലാ​സം ഏ​ത് ആ​ര്‍​ടി ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലാ​ണോ അ​വി​ടെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു മു​ന്‍​പ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ രീ​തി​യി​ല്‍ അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ പ​രി​വാ​ഹ​ന്‍ വ​ഴി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ ഐ​ഡി​പി ല​ഭി​ക്കും.

സാ​ധു​വാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, സാ​ധു​വാ​യ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട്, സ​ന്ദ​ര്‍​ശി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ വീ​സ, പ്ര​സ്തു​ത രാ​ജ്യ​ത്തേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ സ​ഹി​തം അ​പേ​ക്ഷി​ക്കാം.

പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ “സാ​ര​ഥി’ ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത് “അ​പ്ലൈ ഓ​ണ്‍​ലൈ​ന്‍’ ക്ലി​ക് ചെ​യ്യു​മ്പോ​ള്‍ “സ​ര്‍​വീ​സ​സ് ഓ​ണ്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്’ ല​ഭി​ക്കും.

ഇ​തി​ല്‍ “ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് പെ​ര്‍​മി​റ്റ്’ സെ​ല​ക്ട് ചെ​യ്ത് രേ​ഖ​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം.

ഇ​തി​നുശേ​ഷം നി​ര്‍​ദി​ഷ്ട ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കു​ക. തു​ട​ര്‍​ന്ന് ഇ​വ​യു​ടെ പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ലെ വി​ലാ​സ​മു​ള്ള സ്ഥ​ല​ത്തെ ആ​ര്‍​ടി ഓ​ഫി​സി​നെ സ​മീ​പി​ക്ക​ണം.

രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഇ​വി​ടെ നി​ന്ന് ഇ​ന്‍റര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വിം​ഗ് പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കും.

ഒ​രു വ​ര്‍​ഷ​മാ​ണ് ഐ​ഡി​പി​യു​ടെ കാ​ലാ​വ​ധി. ചി​ല രാ​ജ്യ​ങ്ങ​ള്‍ ആ​റ് മാ​സ​മേ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ല്‍ എ​വി​ടെ​യും ഇ​ന്ത്യ​യി​ലെ സാ​ധു​വാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഐ​ഡി​പി​ക്ക് ഒ​പ്പ​മു​ണ്ടാ​ക​ണം.

ഇ​ന്ത്യ​യി​ല്‍ ഏ​ത് വാ​ഹ​നം ഓ​ടി​ക്കാ​നാ​ണോ ലൈ​സ​ന്‍​സു​ള്ള​ത് അ​തേ ഗ​ണ​ത്തി​ല്‍ പെ​ട്ട വാ​ഹ​നം മാ​ത്ര​മേ വി​ദേ​ശ​ത്തും ഓ​ടി​ക്കാ​നാ​വൂ.

Related posts

Leave a Comment