ത​ത്ത​യ്ക്കു സു​ഖ​മി​ല്ല! ര​ണ്ടു ദി​വ​സ​മാ​യി ക്ഷീ​ണി​ത;​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് എ​സ്ഐ​യും സം​ഘ​വും

ഈ​രാ​റ്റു​പേ​ട്ട: ക്ഷീ​ണി​ത​യാ​യ ത​ത്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. എ​സ്ഐ എം.​എ​ച്ച്. അ​നു​രാ​ഗും സം​ഘ​വു​മാ​ണ് ത​ത്ത​യു​മാ​യി പോ​കാ​നെ​ത്തി​യ യു​വാ​വി​നൊ​പ്പം മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. ന​ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ഷ്ക​റി​ന്‍റേ​താ​ണ് ത​ത്ത​.

ര​ണ്ടു ദി​വ​സ​മാ​യി ക്ഷീ​ണി​ത​യാ​യ ത​ത്ത​യെ ത​ല​നാ​ട്ടു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​നാ​ണ് അ​ഷ്ക​ർ ഓ​ട്ടോ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​ത്ത​യു​മാ​യി പോ​കു​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച എ​സ്ഐ, അ​വി​ടെ ഡോ​ക്്ട​റു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. തു​ട​ർ​ന്ന് ത​ല​നാ​ട്ടേ​ക്കു പോ​കു​ന്ന​തി​നു പ​ക​രം പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ത​ന്നെ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment