അമ്മയുടെ സ്നേഹവും ഞങ്ങൾക്ക് വേണം..! ഇള‍യകുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ ഗൾഫി നുപോയ അമ്മ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമായി പെൺകുട്ടികൾ പിതാവി നൊപ്പം വനിതാ കമ്മീഷൻ ‍അദാലത്തിൽ

adalath-kottayamകോ​​ട്ട​​യം: ഏ​​ഴു വ​​ർ​​ഷ​​മാ​​യി ത​​ങ്ങ​​ളെ കാ​​ണാ​​നെ​​ത്താ​​ത്ത വി​​ദേ​​ശ ജോ​​ലി​​ക്കാ​​രി​​യാ​​യ അ​​മ്മ​​യു​​ടെ സം​​ര​​ക്ഷ​​ണം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മൂ​​ന്ന് പെ​​ണ്‍​കു​​ട്ടി​​ക​​ൾ പി​​താ​​വി​​നോ​​ടൊ​​പ്പം ക​​ള​​ക്ട​​റേ​​റ്റി​​ൽ ന​​ട​​ന്ന വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ദാ​​ല​​ത്തി​​ലെ​​ത്തി. ഡ്രൈ​​വ​​റാ​​യി ജോ​​ലി ചെ​​യ്യു​​ന്ന തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി​​യു​​ടെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക്കും എ​​ട്ടാം ക്ലാ​​സി​​ലും നാ​​ലാം ക്ലാ​​സി​​ലും പ​​ഠി​​ക്കു​​ന്ന പെ​​ണ്‍​മ​​ക്ക​​ളാ​​ണ് അ​​മ്മ കാ​​ണാ​​ൻ വ​​രു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​മാ​​യി വ​​നി​​താ ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്.

ഇ​​പ്പോ​​ൾ നാ​​ലാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന മ​​ക​​ൾ​​ക്ക് ര​​ണ്ട് വ​​യ​​സു​​ള്ള​​പ്പോ​​ൾ ഗ​​ൾ​​ഫി​​ൽ ജോ​​ലി​​ക്ക് പോ​​യ ഭാ​​ര്യ പി​​ന്നീ​​ട് പ​​ല​​പ്പോ​​ഴും അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഭ​​ർ​​ത്താ​​വി​​നെ​​യും മ​​ക്ക​​ളെ​​യും കാ​​ണാ​​ൻ വീ​​ട്ടി​​ൽ ചെ​​ന്നി​​ട്ടി​​ല്ല. ഇ​​ട​​യ്ക്ക് ര​​ണ്ടു ത​​വ​​ണ വി​​ദേ​​ശ​​ത്തു നി​​ന്നും മ​​ക്ക​​ളെ വി​​ളി​​ച്ചെ​​ങ്കി​​ലും തി​​രി​​ച്ചു വി​​ളി​​ക്കാ​​നു​​ള്ള ഫോ​​ണ്‍ ന​​ന്പ​​രൊ​​ന്നും മ​​ക്ക​​ൾ​​ക്ക് അ​​മ്മ കൊ​​ടു​​ത്തി​​ട്ടി​​ല്ല. ഇ​​പ്പോ​​ൾ ഫോ​​ണി​​ലൂ​​ടെ​​യും അ​​മ്മ ബ​​ന്ധ​​പ്പെ​​ടു​​ന്നി​​ല്ല. ഇ​​പ്പോ​​ൾ അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യി​​ട്ടു​​ള്ള അ​​മ്മ കു​​ട്ടി​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ക പോ​​ലും ചെ​​യ്യാ​​തി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ത​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ ചു​​മ​​ത​​ല അ​​മ്മ കൂ​​ടി ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം മ​​ക്ക​​ൾ ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ദാ​​ല​​ത്തി​​ൽ എ​​ത്ത​​ണ​​മെ​​ന്ന് കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യോ​​ട് ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഹാ​​ജ​​രാ​​കാ​​തി​​രു​​ന്ന​​തി​​നാ​​ൽ കോ​​ട്ട​​യം വ​​നി​​താ പോ​​ലീ​​സ് സെ​​ല്ലി​​ൽ വി​​ളി​​ച്ചു വ​​രു​​ത്തി വി​​വ​​ര​​ങ്ങ​​ളാ​​രാ​​യാ​​ൻ സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​റെ ക​​മ്മീ​​ഷ​​നം​​ഗം ഡോ.​​ജെ. പ്ര​​മീ​​ളാ​​ദേ​​വി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.ഭാ​​ര്യ​​യും മൂ​​ന്നു കു​​ഞ്ഞു​​ങ്ങ​​ളു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തെ ഉ​​പേ​​ക്ഷി​​ച്ചു​​പോ​​യ ഭ​​ർ​​ത്താ​​വി​​ന്‍റെ സം​​ര​​ക്ഷ​​ണം കി​​ട്ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ല​​ഭി​​ച്ച പ​​രാ​​തി​​യി​​ൽ മ​​ദ്യ​​പാ​​നി​​യാ​​യ ഭ​​ർ​​ത്താ​​വി​​നെ കൗ​​ണ്‍​സ​​ലിം​​ഗി​​നു വി​​ധേ​​യ​​നാ​​ക്കാ​​ൻ ക​​മ്മീ​​ഷ​​ൻ നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി.

പി​​എ​​സി​​എ​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് എ​​ന്ന പേ​​രി​​ലു​​ള്ള ചി​​ട്ടി​​ക്ക​​ന്പ​​നി​​യി​​ൽ പ​​ണം നി​​ക്ഷേ​​പി​​ച്ച് വ​​ഞ്ചി​​ക്ക​​പ്പെ​​ട്ട ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ ന​​ൽ​​കി​​യ പ​​രാ​​തി​​യും ക​​മ്മീ​​ഷ​​ൻ പ​​രി​​ശോ​​ധി​​ച്ചു. 1000 രൂ​​പ നി​​ര​​ക്കി​​ൽ 66 മാ​​സം അ​​ട​​ച്ചാ​​ൽ ഇ​​ര​​ട്ടി തു​​ക ല​​ഭി​​ക്കു​​മെ​​ന്ന് പ്ര​​ലോ​​ഭി​​പ്പി​​ച്ചാ​​ണ് ക​​ന്പ​​നി ഏ​​ജ​​ന്‍റാ​​യ അ​​യ​​ൽ​​ക്കാ​​രി വീ​​ട്ട​​മ്മ​​യെ ചി​​ട്ടി​​യി​​ൽ ചേ​​ർ​​ത്ത​​ത്. 20 മാ​​സം മു​​ട​​ങ്ങാ​​തെ ചി​​ട്ടി പ​​ണം അ​​ട​​ച്ച വീ​​ട്ട​​മ്മ​​യ്ക്ക് പി​​ന്നീ​​ടാ​​ണ് ചി​​ട്ടി ത​​ട്ടി​​പ്പാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്. ഇ​​ത് സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി​​ക്ക് ക​​മ്മീ​​ഷ​​ൻ നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി.

അ​​യ​​ൽ​​വാ​​സി​​ക​​ളാ​​യ സ്ത്രീ​​ക​​ൾ​​ക്ക് നേ​​രെ അ​​ശ്ലീ​​ലം കാ​​ണി​​ക്കു​​ക​​യും പ​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന യു​​വാ​​വി​​നെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ പൊ​​ൻ​​കു​​ന്നം സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​ക്കു നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി. ക​​ള​​ക്ട​​റേ​​റ്റ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന അ​​ദാ​​ല​​ത്തി​​ൽ 70 കേ​​സു​​ക​​ൾ പ​​രി​​ഗ​​ണി​​ച്ചു. 28 എ​​ണ്ണം തീ​​ർ​​പ്പാ​​ക്കി. ര​​ണ്ടു കേ​​സു​​ക​​ൾ ആ​​ർ​​ഡി​​ഒ​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​നും എ​​ട്ടു കേ​​സു​​ക​​ൾ പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ടി​​നും അ​​യ​​ച്ചു. 32 കേ​​സു​​ക​​ൾ അ​​ടു​​ത്ത അ​​ദാ​​ല​​ത്തി​​ലേ​​ക്ക് മാ​​റ്റി.

Related posts