പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ച് പ്രതി; കണ്ണിന് താഴെയായി നാല് തുന്നിക്കെട്ടലും; പ്രതി സാം ഒളിവിൽ

പാ​​ന്പാ​​ടി: പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​നേ​​രേ പ്ര​​തി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​ന്‍റെ മൂ​​ക്ക് ത​​ക​​ർ​​ന്നു. പാ​​മ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ജി​​ബി​​ൻ ലോ​​ബോ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ജി​​ബി​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. പാ​​മ്പാ​​ടി നെ​​ടു​​ങ്കു​​ഴി സ്വ​​ദേ​​ശി സാ​​മാ​​ണു പോ​​ലീ​​സ് സം​​ഘ​​ത്തെ ആ​​ക്ര​​മി​​ച്ച​​ത്.

ആ​​ക്ര​​മ​​ണ​​ശേ​​ഷം പ്ര​​തി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10.20നു ​​പാ​​മ്പാ​​ടി എ​​ട്ടാം മൈ​​ലി​​ൽ​​വ​​ച്ചാ​​ണ് സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. കു​​ടും​​ബ​​വ​​ഴ​​ക്കി​​നെ തു​​ട​​ർ​​ന്ന് സാ​​മി​​ന്‍റെ ഭാ​​ര്യ​​യു​​ടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്.

പോ​​ലീ​​സ് എ​​ത്തു​​മ്പോ​​ൾ സാം ​​ഭാ​​ര്യ​​യെ മു​​റി​​ക്കു​​ള്ളി​​ൽ പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​റി തു​​റ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സാം ​​പോ​​ലീ​​സു​​കാ​​ര​​നെ ആ​​ക്ര​​മി​​ച്ച​​ത്.

പ​​രി​​ക്കേ​​റ്റ ജി​​ബി​​നെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. മൂ​​ക്കി​​നു പൊ​​ട്ട​​ലു​​ണ്ട്. ക​​ണ്ണി​​നു മു​​ക​​ളി​​ലാ​​യി നാ​​ല് തു​​ന്നി​​ക്കെ​​ട്ട് ഉ​​ള്ള​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment