കൂട് വെച്ച് കാത്തിരുന്നിട്ടും കടുവയെത്തിയില്ല; പെരുനാട്ടിലെ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

പെ​രു​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ പെ​രു​നാ​ട്ടി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പെ​രു​നാ​ട്ടി​ലെ ബ​ഥ​നി​മ​ല, കോ​ളാ​മ​ല, കൂ​നം​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യെ ക​ണ്ടി​രു​ന്നു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​കു​ക​യും ചെ​യ്തു. കൂ​ട് സ്ഥാ​പി​ച്ചു ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ക​ഴി​ഞ്ഞ തി​ങ്ക​ൾ, ചൊ​വ്വ ദി​ന​ങ്ങ​ളി​ൽ പ​ട്ടാ​പ്പ​ക​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്കു ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ആ​ധു​നി​ക ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

കൂ​നം​ക​ര ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ കാ​ണാ​മ​റ​യ​ത്ത് തു​ട​രു​ക​യാ​ണ്.
വ​രും ദി​വ​സ​ങ്ങ​ളി​ലും ഡ്രോ​ൺ നി​രീ​ക്ഷ​ണം തു​ട​രാ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ഇ​തി​നി​ടെ പെ​രു​നാ​ട്ടി​ലെ തോ​ട്ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടാ​പ്പിം​ഗ് നി​ല​ച്ചു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ കാ​ടു​വ​ള​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ക​ടു​വ​യ്ക്ക് നാ​ട്ടി​ൽ ത​ന്നെ താ​വ​ളം ആ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​ണ്ട്.

Related posts

Leave a Comment