കള്ളൻ വേണ്ടപ്പെട്ടവനായാൽ ദാണ്ടേ ഇങ്ങനെയിരിക്കും..! വ്യാപാരകേന്ദ്രത്തിൽ കയറി മോഷണം നടത്തിയ കള്ളനെ രണ്ടാം നാൾ പിടികൂടി; ഒപ്പം എസ്ഐയ്ക്കും പോലീസുകാർക്കും സ്ഥലംമാറ്റവും

policeആലത്തൂർ: കള്ളനെ പിടിച്ച പോലീസിനെ അനാവശ്യമായി സ്‌ഥലം മാറ്റാൻ തീരുമാനിച്ച നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലത്തൂർ യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. വ്യാപാര സ്‌ഥാപനത്തിൽ കയറി മോഷ്‌ടിച്ച കള്ളനെ രണ്ടാം ദിവസം തന്നെ സി.സി.ടി.വി.ദൃശ്യത്തിന്റെ തെളിവിൽ അറസ്റ്റ് ചെയ്യുകയും ആലത്തൂരും പരിസരത്തും ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയ
സംഘത്തിലെ രണ്ട്പേരെ പിടിക്കുകയും ചെയ്തഎസ്.ഐ.അനീഷിനെയും ചിലപോലീസുകാരെയും അനാവശ്യമായി സ്‌ഥലം മാറ്റുന്നത്. ഇതിൽ വ്യാപാരികൾ പ്രതിഷേധിക്കുന്നതായും എസ്.ഐ. എസ്.അനീഷിനെ മാറ്റരുതെന്നും അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡന്റ് മുസ്തഫബി.ആലത്തൂർ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ, രഘു, വിനയൻ, പഴണിമല ,ഉസ്സനാർ എന്നിവർ സംസാരിച്ചു.

Related posts