ഞായറാഴ്ചകളിൽ ബസ് ഓടാതിരുന്നാൽ പണിയാകും! ഞാ​യ​റാ​ഴ്ച​ക​ളി​ൽ കൂ​ട്ട​ത്തോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് മു​ട​ക്കു​ന്ന​താ​യി ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പാ​ലാ: പാ​ലാ​യി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​ണി​മു​ട​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ഇ​ന്നു ആ​ർ​ടി​ഒ​യ്ക്കു സ​മ​ർ​പ്പി​ക്കും.

ഏ​താ​നും നാ​ളു​ക​ളാ​യി പാ​ലാ-​ഉ​ഴ​വൂ​ർ, പാ​ലാ-​ച​ക്കാ​ന്പു​ഴ-​രാ​മ​പു​രം, പാ​ലാ-​ഏ​ഴാ​ച്ചേ​രി-​രാ​മ​പു​രം, ഉ​ഴ​വൂ​ർ-​കോ​ട്ട​യം റൂ​ട്ടു​ക​ളി​ലു​ള്ള മു​ഴു​വ​ൻ സ്വ​കാ​ര്യ​ബ​സു​ക​ളും ഞാ​യാ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഇ​തോ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ കൂ​ട്ട​ത്തോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് മു​ട​ക്കു​ന്ന​താ​യി കാ​ണി​ച്ചു ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ല്കി.

ഇ​തോ​ടെ ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് മു​ട​ക്ക​രു​തെ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി.

ഉ​ഴ​വൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ന് കീ​ഴി​ലും പാ​ലാ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ന് കീ​ഴി​ലു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളിൽ ഗ​താ​ഗ​ത വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യാ​ണ് ബ​സു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി​യ​ത്.

എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം കാ​റ്റി​ൽ പ​റ​ത്തി ഇ​ന്ന​ലെ​യും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​തോ​ടെ ഈ ​റൂ​ട്ടി​ലോ​ടു​ന്ന 25 സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​ന്ന​ലെ ഉ​ഴ​വൂ​ർ-​രാ​മ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​സി.​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷി​ന്‍റെ​യും പാ​ലാ​യി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യ​തി​നാ​ലാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ ഭാ​ഷ്യം.

എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ഒ​രു ബ​സു​ട​മ​യും ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച ബ​സു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment