തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യി മാ​ള​യി​ൽ രാ​ഷ്ട്രീ​യ – ച​രി​ത്ര – പൈ​തൃ​ക മ്യൂ​സി​യം

മാ​ള: സാ​മൂ​ഹ്യ സാം​സ്കാ​രി​ക – രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​എ.​തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യ മാ​ള​യി​ൽ രാ​ഷ്ട്രീ​യ – ച​രി​ത്ര – പൈ​തൃ​ക മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മു​സി​രീ​സ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

മ​ന്ത്രി​മാ​രാ​യ ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക്, അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ, പ​റ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ മ്യൂ​സി​യ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ള​യി​ൽ ആ​ദ്യ​ത്തേ​താ​ണി​ത്.

2016 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു തൃ​ശൂ​രി​ൽ തോ​മ​സ് മാ​സ്റ്റ​റു​ടെ ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ച​ത്. 1965ലും 1967​ലും കെ.​ക​രു​ണാ​ക​ര​നെ​തി​രെ മാ​ള​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച തോ​മ​സ് മാ​സ്റ്റ​ർ 367 വോ​ട്ടു​ക​ൾ​ക്കാ​ണ് 1967ൽ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

കൊ​ച്ചി രാ​ജ്യ പ്ര​ജാ​മ​ണ്ഡ​ല​ത്തി​ന്‍റെ​യും തി​രു​കൊ​ച്ചി മേ​ഖ​ല​യി​ലെ സോ​ഷ്യ​ലി​സ്റ്റ് ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് തോ​മ​സ് മാ​സ്റ്റ​ർ. പ​ട്ടം താ​ണു​പി​ള്ള ചെ​യ​ർ​മാ​നും അ​ര​ങ്ങി​ൽ ശ്രീ​ധ​ര​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി തി​രു​ക്കൊ​ച്ചി ക​മ്മി​റ്റി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ സ്വ​ത​ന്ത്ര​ഭാ​ര​തം പ​ത്രാ​ധി​പ​രാ​യും തോ​മ​സ് മാ​സ്റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts